മുംബൈ: ജിഎസ്ടി (ചരക്ക് സേവന നികുതി) നിര്‍വഹണത്തിലും വരുമാനം പങ്കുവയ്ക്കുന്നതിലും കേന്ദ്രവും സംസ്ഥാനങ്ങളും തുല്യ പങ്കാളികളാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ജിഎസ്ടി പരിഷ്‌ക്കരണ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. നിലവിലെ സംവിധാനത്തില്‍ ജിഎസ്ടി വരുമാനം കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി പങ്കിടുകയാണ്. കൂടാതെ ഡിവിസിബിള്‍ ടാക്‌സ് പുളിന്റെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രം ബാധ്യസ്ഥരാണ്. ഫിനാന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. പുതിയ ജിഎസ്ടി പരിഷ്‌ക്കരണത്തില്‍ സ്ലാബുകള്‍ രണ്ടായി കുറയ്ക്കാനാണ്Read More →

ന്യൂഡല്‍ഹി: ഉപഭോഗ നികുതി കുറയ്ക്കാന്‍ പദ്ധതിയുണ്ടെങ്കിലും നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 4.4 ശതമാനമെന്ന ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച പ്രഖ്യാപിച്ച ജിഎസ്ടി പരിഷ്‌ക്കരണം രാജ്യത്തെ നിത്യോപയോഗ വസ്തുക്കളേയും ഇലക്ട്രോണിക്‌സ് സാമഗ്രികളേയും വിലകുറഞ്ഞതാക്കും. അതേസമയം വരുമാന നഷ്ടം നികത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ മുന്നില്‍ നിരവധി മാര്ഗ്ഗങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഡിസംബറോടെ നഷ്ടപരിഹാര സെസ് പിരിക്കുന്ന രീതി അവസാനിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.  ജിഎസ്ടി നഷ്ടപരിഹാര സെസ് എന്നത്Read More →

മുംബൈ: മിനിറ്റുകള്‍ക്കുള്ളില്‍ പലചരക്ക് സാധനങ്ങള്‍ എത്തിക്കുന്നതില്‍ പേരുകേട്ട ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോം സെപ്റ്റോ, ഭൂമി നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി റിയല്‍ എസ്റ്റേറ്റ് ബ്രാന്‍ഡായ ദി ഹൗസ് ഓഫ് അഭിനന്ദന്‍ ലോധയുമായി  കൈകോര്‍ത്തു.  10 മിനിറ്റിനുള്ളില്‍ പ്ലോട്ടുകള്‍ ‘ഡെലിവറി’ ചെയ്യപ്പെടുമെന്നാണ് കാമ്പയ്ന്‍ വാചകം. എന്നാല്‍ ഭൂമി സംബന്ധമായ സേവനമെന്തെന്ന് ജന്മാഷ്ടമിയോടനുബന്ധിച്ച് പുറത്തിറക്കിയ പരസ്യത്തില്‍ വ്യക്തമല്ല. മാജിക്ബ്രിക്സ് അല്ലെങ്കില്‍ 99 ഏക്കര്‍ പോലുള്ള ഒരു പ്രോപ്പര്‍ട്ടി പ്ലാറ്റ്ഫോമാകാം ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ടെസ്റ്റ് ഡ്രൈവുകള്‍Read More →

മുംബൈ:  ഇന്ത്യയില്‍ നിന്നും യുഎസിലേയ്ക്കുള്ള കയറ്റുമതി ക്രമാതീതമായി വര്‍ദ്ധിച്ചു, ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രംപ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ തീരുവ പ്രതിരോധിക്കാന്‍ ചരക്കുകള്‍ മുന്‍കൂട്ടി അയച്ചതോടെയാണിത്. ഏപ്രില്‍-ജൂലൈ മാസങ്ങളില്‍ യുഎസിലേക്കുള്ള ചരക്ക് കയറ്റുമതി 33.5 ബില്യണ്‍ ഡോളറാണ്. മുന്‍ കാലയളവിനെ അപേക്ഷിച്ച് 21% കൂടുതല്‍. ഇതോടെ മൊത്തത്തിലുള്ള കയറ്റുമതി 3% വര്‍ധിച്ച് 149.2 ബില്യണ്‍ ഡോളറിലെത്തി. രത്‌നങ്ങളും ആഭരണങ്ങളും ജൂലൈയില്‍ 28 ശതമാനം അധിക കയറ്റുമതി കണ്ടപ്പോള്‍Read More →

മുംബൈ: നോളജ് റിയാലിറ്റി ട്രസ്റ്റ് ആര്‍ഇഐടി ഓഹരികള്‍ തിങ്കളാഴ്ച 4 ശതമാനം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. എന്‍എസ്ഇയില്‍ 103 രൂപയിലും ബിഎസ്ഇയില്‍ 104 രൂപയിലുമാണ് ഓഹരികളെത്തിയത്. 100 രൂപയായിരുന്നു ഇഷ്യുവില. നേരത്തെ ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ആര്‍ഇഐടി ഐപിഒ 12.4 മടങ്ങ് അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ക്യുഐബി വിഭാഗം 9.07 മടങ്ങും സ്ഥാപനേതര നിക്ഷേപകര്‍ 16.57 മടങ്ങും അധികം സബ്‌സ്‌ക്രൈബ് ചെയ്തു. ആങ്കര്‍ നിക്ഷേപകര്‍Read More →