മുംബൈ: ഡോളറിനെതിരെ 86.67 നിരക്കില്‍ രൂപ ക്ലോസ് ചെയ്തു. മുന്‍ക്ലോസിംഗിനെ അപേക്ഷിച്ച് 15 പൈസ കുറവാണിത്. ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വം, ഇക്വിറ്റി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം, വരാനിരിക്കുന്ന ഫെഡ് റിസര്‍വിന്റെയും ബാങ്ക് ഓഫ് ജപ്പാന്റെയും മോണിറ്ററി പോളിസി മീറ്റിംഗ് എന്നിവയാണ് വിപണിയെ ബാധിച്ചത്. ഇന്റര്‍ബാങ്ക് എക്‌സ്‌ചേഞ്ചില്‍ 86.47 നിരക്കിലായിരുന്നു ഇന്ത്യന്‍ കറന്‍സി വ്യാപാരം തുടങ്ങിയത്. പിന്നീട് 86.40 എന്ന ഇന്‍ട്രാഡേ ഉയരം കുറിച്ചെങ്കിലും 86.67 നിരക്കില്‍Read More →

മുംബൈ: പ്രമുഖ നിക്ഷേപകന്‍ മുകള്‍ അഗര്‍വാള്‍ ജൂണ്‍പാദത്തില്‍ തന്റെ പോര്‍ട്ട്‌ഫോളിയോ പുന: ക്രമീകരിച്ചു. 640 കോടി രൂപയുടെ ഏഴ് പുതിയ ഓഹരികളാണ് അദ്ദേഹം സ്വന്തമാക്കിയത്. ജെആന്റ്‌കെ ബാങ്ക്, തത്വചിന്തന്‍, വാലോര്‍ എസ്‌റ്റേറ്റ്, സാര്‍ദാ എനര്‍ജി, വെന്‍ഡ്്ട്, യഥാര്‍ത്ഥ് ഹോസ്പിറ്റല്‍ മൂണ്‍ലിറ്റിഷ് എന്നിവയാണ് അദ്ദേഹം നിക്ഷേപമിറക്കിയ ഓഹരികള്‍. പ്രകാശ് ഇന്‍ഡസ്ട്രീസിന്റെ 10 കോടി രൂപയുടെ അധിക ഓഹരികള്‍ വാങ്ങിയ അഗര്‍വാള്‍ ഇന്‍ഫോബീന്‍സ്, സുല, രാഘവ് പ്രൊഡക്ടിവിറ്റി, മിറ്റ്‌കോയിന്‍ എന്നിവയിലെ തന്റെ നിക്ഷേപംRead More →

ന്യൂഡല്‍ഹി: മെയ് മാസത്തില്‍ 1.9 ശതമാനമായിരുന്ന ഇന്ത്യയുടെ വ്യാവസായിക ഉല്‍പ്പാദനം ജൂണില്‍ 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.5 ശതമാനമായി കുറഞ്ഞു. ജൂലൈ 28 ന് പുറത്തിറക്കിയ ഔദ്യോഗിക കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ വ്യാവസായിക വളര്‍ച്ചയും മന്ദഗതിയിലാണ്. ഏകദേശം മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചയായ 2 ശതമാനമായി അത് കുറഞ്ഞു. കഴിഞ്ഞ മാസത്തെ 3.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 3.9 ശതമാനമായിRead More →

മുംബൈ: പഴുതുകളടച്ച ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) നിയന്ത്രണങ്ങള്‍ ചിട്ടപ്പെടുത്താന്‍   മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) പാനല്‍ രൂപീകരിച്ചു. നിയന്ത്രണങ്ങള്‍ ലളിതമാക്കുക, അപാകതകള്‍ പരിഹരിക്കുക, മൂലധന, വെളിപ്പെടുത്തല്‍ ആവശ്യകതകള്‍ (ഐസിഡിആര്‍) ചട്ടങ്ങളിലെ പഴുതുകളടക്കുക എന്നിവ യായിരിക്കും പാനലിന്റെ ചുമതലകള്‍.  മൂലധന, വെളിപ്പെടുത്തല്‍ ആവശ്യകതകള്‍ (ഐസിഡിആര്‍) ചട്ടങ്ങള്‍ ഇതിന് മുന്‍പ് ഭേദഗതി ചെയ്തത് 2018 ലാണ്. അതിനുശേഷം വിപണി വലിയ മാറ്റങ്ങള്‍ക്ക് വിധേയമായതായിRead More →

മുംബൈ: ഡോളറിനെതിരെ 12 പൈസ ഇടിവില്‍ 86.52 നിരക്കില്‍ രൂപ വെള്ളിയാഴ്ച ക്ലോസ് ചെയ്തു. ആഭ്യന്തര ഇക്വിറ്റി വിപണി നേരിട്ട ഇടിവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതുമാണ് ഇന്ത്യന്‍ കറന്‍സിയെ ബാധിച്ചത്. ഡോളര്‍ ശക്തിപ്പെട്ടതും വിനയായി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 86.59 നിരക്കിലാണ് രൂപ വ്യാപാരം ആരംഭിച്ചത്. പിന്നീട് 86.63 നിരക്കിലേയ്ക്ക് വീണെങ്കിലും പിന്നീട് 86.47 നിരക്കിലേയ്ക്ക് തിരിച്ചുകയറി. അതിനുശേഷം 12 പൈസ നഷ്ടത്തില്‍ 86.52Read More →