വെളിച്ചെണ്ണ വില കുറക്കാമെന്ന് വ്യവസായികൾ
കൊച്ചി: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കൊച്ചിയിൽ വ്യവസായികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വ്യവസായമന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ച. അമിതലാഭം ഒഴിവാക്കി വെളിച്ചെണ്ണ വിപണിയിൽ എത്തിക്കാമെന്ന് വ്യവസായികൾ ഉറപ്പുനൽകി. വ്യവസായികൾക്കും കർഷകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ സഹായകരമാകുന്ന രീതിയിൽ വിലക്കയറ്റം തടയാനാണ് സർക്കാർ ശ്രമമെന്ന് മന്ത്രി അനിൽ പറഞ്ഞു. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തുന്ന ടെൻഡറിൽ വ്യവസായികൾക്ക് കുറഞ്ഞ നിരക്കിൽ പങ്കെടുക്കാൻ അവസരം ഒരുക്കും. ഇതുവഴി വിപണിയിലെRead More →

