അനില്‍ അഗര്‍വാള്‍ വജ്ര ബിസിനസിലേക്ക് പ്രവേശിക്കുന്നു
ഇന്ത്യന്‍ കോടീശ്വരനായ അനില്‍ അഗര്‍വാള്‍ വജ്ര ബിസിനസിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു. ആഗോള വജ്ര ഭീമനായ ഡി ബിയേഴ്‌സിനെ ഏറ്റെടുക്കാനാണ് അനില്‍ അഗര്‍വാള്‍ നീക്കം നടത്തുന്നത്. ഇന്ത്യന്‍ ഓഹരി വിപണി നിക്ഷേപകരെ സംബന്ധിച്ച് ഈ നീക്കം വളരെ വിലപ്പെട്ടതാണ്. വേദാന്ത ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആണ് അനില്‍ അഗര്‍വാള്‍. അതേസമയം ആഗോള വമ്പനെ സ്വന്തമാക്കാനുള്ള മത്സരത്തില്‍ അഗര്‍വാളിനൊപ്പം ഇന്ത്യന്‍ വജ്ര സ്ഥാപനങ്ങള്‍, ഖത്തരി നിക്ഷേപ ഫണ്ട്, എന്നിവയുള്‍പ്പെടെ കുറഞ്ഞത് ആറ് കണ്‍സോര്‍ഷ്യങ്ങള്‍ രംഗത്തുണ്ട്.Read More →
