സ്റ്റാര്‍ലിങ്ക് രണ്ട് മാസത്തിനകം ഇന്ത്യയില്‍; അണ്‍ലിമിറ്റഡ് പ്ലാന്‍ 3000 രൂപയ്ക്ക്
ടെലികോം മന്ത്രാലയത്തില്‍നിന്നുള്ള ലൈസൻസ് ലഭിച്ചതിനുപിന്നാലെ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രവർത്തനം തുടങ്ങാനൊരുങ്ങി സ്റ്റാർലിങ്ക്. ശതകോടീശ്വരൻ ഇലോണ്‍ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സംരംഭമായ സ്റ്റാർലിങ്കിന് കഴിഞ്ഞയാഴ്ചയാണ് സുപ്രധാന പ്രവർത്തനാനുമതി ലഭിച്ചത്. അതിനിടെ, ഇന്ത്യൻ വിപണിയിലെ പ്രൈസിങ് കമ്ബനി അന്തിമമാക്കിയിട്ടുണ്ടെന്ന് എ.എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്യുന്നു. സാറ്റലൈറ്റ് ഡിഷ് ഏകദേശം 33,000 രൂപയ്ക്ക് ഉപഭോക്താക്കള്‍ വാങ്ങേണ്ടിവരും. പ്രതിമാസ അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാൻ 3,000 രൂപയ്ക്ക് ലഭ്യമാകുമെന്നും വാർത്താ ഏജൻസിയുടെ റിപ്പോർട്ടില്‍ പറയുന്നു.Read More →

