ആഗോള ആവശ്യകത കൂടിയതോടെ തേങ്ങയുടെ വിലയിൽ കുതിപ്പ്
വടകര: പ്രധാന നാളികേര ഉത്പാദകരാജ്യങ്ങളായ ഇൻഡൊനീഷ്യയും ഫിലിപ്പീൻസും ആഭ്യന്തര നാളികേര വ്യവസായമേഖലയെ ശക്തിപ്പെടുത്താൻ പച്ചത്തേങ്ങ കയറ്റുമതിയിലേർപ്പെടുത്തിയ നിയന്ത്രണം തേങ്ങയുടെ ആഗോള ആവശ്യകത ഉയർത്തുന്നു. ഫിലിപ്പീൻസില്‍ പച്ചത്തേങ്ങ കയറ്റുമതിക്ക് നിരോധനമുണ്ട്. പുതിയ സാഹചര്യത്തില്‍ ഇത് കർശനമാക്കി. ആറുമാസത്തേക്ക് പച്ചത്തേങ്ങ കയറ്റുമതി നിരോധിക്കാൻ ഇൻഡൊനീഷ്യൻ വ്യവസായമന്ത്രാലയവും ശുപാർശ ചെയ്തു. കയറ്റുമതിചെയ്യുന്ന മറ്റ് നാളികേര ഉത്പന്നങ്ങള്‍ക്ക് ചുങ്കമേർപ്പെടുത്താനും ശുപാർശയുണ്ട്. ഈ നീക്കം ആഗോളവിപണിയില്‍ നാളികേരക്ഷാമത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുയർന്നതോടെ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തേങ്ങ വാങ്ങിക്കൂട്ടുന്നുണ്ട്. ഇത്Read More →

