തിരികെയെത്താനുള്ളത് 6,181 കോടിയുടെ 2000 രൂപാ നോട്ടുകള്‍
മുംബൈ: രണ്ട് വർഷം മുമ്പ് പിൻവലിച്ചിട്ടും മുഴുവനും തിരിച്ചെത്താതെ 2,000 രൂപയുടെ നോട്ടുകള്‍. 6,181 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ ഇപ്പോഴും ജനങ്ങളുടെ കൈവശമുണ്ടെന്ന് റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 മെയ് 19നാണ് 2,000 രൂപയുടെ നോട്ടുകള്‍ പിൻവലിച്ചത്. എങ്കിലും ഈ നോട്ടുകള്‍ക്ക് നിയമപരമായ സാധുതയുണ്ടെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന് ചുരുക്കം. സാധാരണ ബാങ്ക് ശാഖകളില്‍ 2,000 രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യംRead More →
