ഇന്ത്യയിലെ ശരാശരി വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി കുറഞ്ഞുവെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: പണപ്പെരുപ്പം തട്ടിക്കിഴിച്ചാൽ ഇന്ത്യയിലെ ശരാശരി വിമാന ടിക്കറ്റ് നിരക്ക് 2011നെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞുവെന്ന് രാജ്യാന്തര വ്യോമഗതാഗത സംഘടനയുടെ (അയാട്ട) റിപ്പോർട്ട്. ഡൽഹിയിൽ ഇന്നലെ ആരംഭിച്ച അയാട്ട വാർഷിക സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പണപ്പെരുപ്പം മൂലമുള്ള വർധന ഒഴിച്ചുനിർത്തിയാൽ ഇന്ത്യയിലെ ആഭ്യന്തര ടിക്കറ്റുകളിൽ 21% കുറവും രാജ്യാന്തര ടിക്കറ്റുകളിൽ 38% കുറവുമുണ്ടായെന്നാണ് അയാട്ട ഇക്കണോമിക്സ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. പണപ്പെരുപ്പം പരിഗണിക്കാതെ ഇപ്പോഴത്തെ ടിക്കറ്റ് നിരക്കുംRead More →
