ഇറാനെതിരെ ഇസ്രായേല്‍ സൈനിക നടപടി ആരംഭിച്ചതോടെ കുതിച്ചുയർന്ന് അസംസ്കൃത എണ്ണവില. ബ്രെന്റ് ക്രൂഡ് വില ബാരലിന് 12 ശതമാനം ഉയർന്ന് 77.77 ഡോളറിലെത്തി. ഇറാനിലെ ആണവ നീക്കങ്ങള്‍ തകർക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ നടത്തിയ ആക്രണം ദിവസങ്ങളോളം തുടർന്നേക്കുമെന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നൈതന്യൂഹുവിന്റെ പ്രഖ്യാപനം കൂടിവന്നതോടെ വില വർധന തുടരാനുള്ള സാധ്യതയേറി. ഓയില്‍ വിതരണ സംവിധാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ മാത്രമേ ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ വർധനവുണ്ടാവൂയെന്നും വിലയിരുത്തലുണ്ട്. അതേസമയം, ഇറാൻRead More →

അഹമ്മദാബാദ്: ​ഗുജറാത്തിലെ അഹമ്മദാബാദിൽ 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയ‍ർ ഇന്ത്യ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ 30 മരണം. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഉച്ചക്ക് ഒന്നരയോട് കൂടി ജനവാസ മേഖലയിലാണ് ടേക്ക് ഓഫിനിടെ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. 232 യാത്രക്കാരും 10 ക്രൂ അം​ഗങ്ങളുമാണുണ്ടായിരുന്നത്. യാത്രക്കാരിൽ 2 കുട്ടികളും ഉൾപ്പെട്ടിട്ടുള്ളതായി വിവരം പുറത്തുവരുന്നുണ്ട്. രക്ഷാദൗത്യത്തിനായി 270 അം​ഗ എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് തിരിച്ചു. അർധRead More →

‘റാപ്പിഡോ’ ഫുഡ് ഡെലിവറി ബിസിനസിലേക്ക് പ്രവേശിക്കാൻ പദ്ധതിയിടുന്നു. സ്വിഗിയുടെയും സോമറ്റോയുടെയും കുത്തക തകർക്കാൻ റാപിഡോ റെഡി-ടു-ഡെലിവറി തുടങ്ങാൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ പിടിച്ചു നില്ക്കാൻ റാപിഡോക്ക് ആകുമോ എന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ച. കാരണം ഓല, യൂബർ അടക്കം പരീക്ഷിക്കുകയും പരാജയപ്പെടുകയും ചെയ്ത മേഖലയിലാണ് റാപിഡോ ഇപ്പോൾ കൈവയ്ക്കുന്നത്. റാപ്പിഡോയുടെ 4 ദശലക്ഷം ‘റൈഡേഴ്സ് ഫ്ലീറ്റ്’ ഇപ്പോൾ ബൈക്ക്-ടാക്സി സേവനങ്ങൾ ആണ് ചെയ്യുന്നത്. പുതിയ ഭക്ഷണ വിതരണ ബിസിനസ് നടത്താൻRead More →

ഇന്ത്യയുടെ കേബിള്‍ ടെലിവിഷന്‍ വ്യവസായം കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. പണമടച്ചുള്ള ടിവി സബ്സ്‌ക്രിപ്ഷനുകളില്‍ ഉണ്ടായ കുത്തനെയുള്ള ഇടിവ് കാരണം 2018 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഏകദേശം 5.77 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷനും ഏണസ്റ്റ് ആന്റ് യംഗ് ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയ ‘സ്റ്റേറ്റ് ഓഫ് കേബിള്‍ ടിവി ഡിസ്ട്രിബ്യൂഷന്‍ ഇന്‍ ഇന്ത്യ’Read More →

കൊച്ചി: റെയർ ‌എർത്ത് മൂലകങ്ങൾക്കു കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ ചൈനീസ് ‘യുദ്ധ മുറ’ ആഗോളതലത്തിൽ വാഹന നിർമാണ വ്യവസായത്തെ ഉലയ്ക്കുന്നു. നിയന്ത്രണം ഇളവു ചെയ്യുകയും ലഭ്യത ഉറപ്പാക്കുകയും ചെയ്തില്ലെങ്കിൽ ഇന്ത്യയുടെ വാഹന വിപണിയുടെ വളർച്ച മുരടിക്കുമെന്നാണു വിലയിരുത്തൽ. ജൂലൈയിൽ പല കമ്പനികൾക്കും നിർമാണം പരിമിതപ്പെടുത്തേണ്ടി വരുമെന്നാണ് ആശങ്ക. കേന്ദ്ര സർക്കാർ മറ്റ് ഉൽപാദകരാജ്യങ്ങളായ വിയറ്റ്നാം, ഇന്തൊനീഷ്യ, ജപ്പാൻ, യുഎസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. നിയന്ത്രണം ഇളവുRead More →