9 വര്‍ഷം മുമ്പ് ലുലു മലേഷ്യയിൽ തുടങ്ങിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി
മലയാളി വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് മലേഷ്യയിലെ തങ്ങളുടെ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. 2016ല്‍ മലേഷ്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് ആറ് സ്റ്റോറുകളാണുണ്ടായിരുന്നത്. ഇവയാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. റീട്ടെയ്ല്‍ വിഭാഗം അടച്ചു പൂട്ടിയെങ്കിലും ഹോള്‍സെയില്‍ വിഭാഗം പ്രവര്‍ത്തനം തുടരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ലുലുഗ്രൂപ്പിനെ ഉദ്ധരിച്ച് മലേഷ്യയിലെ പ്രമുഖ ബിസിനസ് മാധ്യമമായ ദ എഡ്ജ് മലേഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം തുടക്കം മുതല്‍ വലിയ തോതില്‍Read More →
