അനില്‍ അഗര്‍വാള്‍ വജ്ര ബിസിനസിലേക്ക് പ്രവേശിക്കുന്നു

Spread the News

ന്ത്യന്‍ കോടീശ്വരനായ അനില്‍ അഗര്‍വാള്‍ വജ്ര ബിസിനസിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു. ആഗോള വജ്ര ഭീമനായ ഡി ബിയേഴ്‌സിനെ ഏറ്റെടുക്കാനാണ് അനില്‍ അഗര്‍വാള്‍ നീക്കം നടത്തുന്നത്.

ഇന്ത്യന്‍ ഓഹരി വിപണി നിക്ഷേപകരെ സംബന്ധിച്ച് ഈ നീക്കം വളരെ വിലപ്പെട്ടതാണ്. വേദാന്ത ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ആണ് അനില്‍ അഗര്‍വാള്‍. അതേസമയം ആഗോള വമ്പനെ സ്വന്തമാക്കാനുള്ള മത്സരത്തില്‍ അഗര്‍വാളിനൊപ്പം ഇന്ത്യന്‍ വജ്ര സ്ഥാപനങ്ങള്‍, ഖത്തരി നിക്ഷേപ ഫണ്ട്, എന്നിവയുള്‍പ്പെടെ കുറഞ്ഞത് ആറ് കണ്‍സോര്‍ഷ്യങ്ങള്‍ രംഗത്തുണ്ട്.

എന്തുകൊണ്ട് വില്‍പ്പന
ആംഗ്ലോ അമേരിക്കന്‍ കമ്പനിയാണ് ഡി ബിയേഴ്‌സിന്റെ ഉടമ. ചെമ്പ്, ഇരുമ്പ് അയിര് തുടങ്ങിയ പ്രധാന ആസ്തികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് കമ്പനി ഡയമണ്ട് പബിസിനസ് ഒഴിവാക്കുന്നതെന്നാണ് വിവരം.

അതേസമയം ആഗോളതലത്തില്‍ വജ്ര വിലയില്‍ ഉണ്ടാകുന്ന ഇടിവാമ് തീരുമാനത്തിന് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതുതലമുറ വിലകുറഞ്ഞ ലാബ് നിര്‍മ്മിയ ഡയമണ്ടുകള്‍ക്കു പിന്നാലെയാണ്.

മത്സരത്തിലുള്ള മറ്റ് ഇന്ത്യന്‍ കമ്പനികള്‍
ആഭ്യന്തര കട്ടിംഗ്, പോളിഷിംഗ് വ്യാപാരത്തില്‍ ആധിപത്യം പുലര്‍ത്തുന്ന കെജികെ ഗ്രൂപ്പ്, കാപു ജെംസ് എന്നിവരും ഡി ബിയേഴ്‌സിനായി രംഗത്തുണ്ട്. ഇവര്‍ ഇതോടകം കകമ്പനിയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ കൂടിയാണ്.

ഇവര്‍ വലിയ ഗ്രൂപ്പുകളുടെ ഭാഗമായി വെവ്വേറെ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അനില്‍ അഗര്‍വാള്‍ ഡി ബിയേഴ്‌സ് വാങ്ങുമോ?
സാംബിയയിലും, ദക്ഷിണാഫ്രിക്കയിലും ഇതോടകം അഗര്‍വാളിന്റെ വേദാന്ത ഗ്രൂപ്പ് ഖനന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം എന്തെന്നാല്‍ 2017 മുതല്‍ അനില്‍ അഗര്‍വാള്‍ ആംഗ്ലോ അമേരിക്കന്റെ ഏറ്റവും വലിയ ഓഹരി ഉടമയായിരുന്നു.

അദ്ദേഹത്തിന്റെ കൈവശം കമ്പനിയുടെ 20% ഓഹരികളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഓഹരി വില ഇരട്ടിയായതിനുശേഷം നിക്ഷേപ ലക്ഷ്യങ്ങള്‍ നേടിയെന്ന് ചൂണ്ടിക്കാട്ടി രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹം കമ്പനിയുടെ ഓഹരികള്‍ വിറ്റിരുന്നു.

തിരിച്ചടിയുടെ നാളുകള്‍
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വജ്ര ഭീമന്‍ തിരിച്ചടി നേരിടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 3.5 ബില്യണ്‍ ഡോളര്‍ നഷ്ടം രേഖപ്പെടുത്തി. ഇതോടെ ആംഗ്ലോ അമേരിക്കന്റെ ഡി ബിയേഴ്‌സിന്റെ മൂല്യം 4.9 ബില്യണ്‍ ഡോളറായി.

വില്‍പ്പന, ഡീമെര്‍ജര്‍ അല്ലെങ്കില്‍ പബ്ലിക് ലിസ്റ്റിംഗ് എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനായി കമ്പനി അതിന്റെ ബ്രോക്കര്‍മാരായ മോര്‍ഗന്‍ സ്റ്റാന്‍ലി, ഗോള്‍ഡ്മാന്‍ സാച്ച്‌സ്, സെന്റര്‍വ്യൂ എന്നിവരെ സാമ്പത്തിക ഉപദേഷ്ടാക്കളായി നിലനിര്‍ത്തിയിട്ടുണ്ട്.

ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവ്, ലവബ് ഡയമണ്ടുകളുടെ കടന്നുവരവ് എന്നിവയാണ് കമ്പനിക്ക് തിരിച്ചടിയായതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

ആരാണ് അനില്‍ അഗര്‍വാള്‍?
ഇന്ത്യയുടെ ‘മെറ്റല്‍ കിംഗ്’ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വേദാന്ത റിസോഴ്സസ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. ബീഹാറിലെ പട്‌നയിലെ ഒരു മാര്‍വാഡി കുടുംബത്തിലാണ് ജനിച്ചത്.

പിതാവിന് ഒരു ചെറിയ അലുമിനിയം കണ്ടക്ടര്‍ ബിസിനസ് ആയിരുന്നു. പഠനശേഷം 19 -ാം വയസില്‍ അദ്ദേഹം മുംബൈയില്‍ എത്തി. 1970 കളുടെ മധ്യത്തില്‍ സ്‌ക്രാപ്പ് മെറ്റല്‍ വ്യാപാരം ആരംഭിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ കേബിള്‍ കമ്പനികളില്‍ നിന്ന് സ്‌ക്രാപ്പ് മെറ്റലുകള്‍ ശേഖരിച്ച് മുംബൈയില്‍ വിറ്റു.

2003 ഏപ്രിലിലാണ് അദ്ദേഹം വേദാന്ത റിസോഴ്സസ് ലിമിറ്റഡ് സ്ഥാപിക്കുന്നത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഖനന, നോണ്‍-ഫെറസ് ലോഹ കമ്പനിയാണിത്.

ഓസ്ട്രേലിയയിലും സാംബിയയിലും ഖനന പ്രവര്‍ത്തനങ്ങളും, മൂന്ന് രാജ്യങ്ങളില്‍ എണ്ണ, വാതക പ്രവര്‍ത്തനങ്ങളുമുണ്ട്. യുകെയിലെ ലണ്ടനാണ് കമ്പനിയുടെ ആസ്ഥാനം.

വേദാന്ത: ഒറ്റനോട്ടത്തില്‍
നിലവിലെ ഓഹരി വില: 448 രൂപ
52 വീക്ക് ഹൈ/ ലോ: 527 രൂപ/ 362 രൂപ
സ്‌റ്റോക്ക് പിഇ: 12.6
ബുക്ക്‌വാല്യൂ: 105 രൂപ
ഡിവിഡന്റ്: 9.71%
ആര്‍ഒസിഇ: 27%
ആര്‍ഒഇ: 38.8%
മുഖവില: 1രൂപ

Leave a Reply

Your email address will not be published. Required fields are marked *