മുംബൈ: ബാങ്കുകളുടെ ഇന്‍ഷുറന്‍സ് വില്‍പ്പനയില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക്. പോളിസികള്‍ വില്‍ക്കുന്നതില്‍ ധാര്‍മ്മികമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് സഞ്ജയ് മല്‍ഹോത്ര. ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കുന്നതിലെ അധാര്‍മ്മിക പ്രവര്‍ത്തനങ്ങളെ കുറിച്ച് ആര്‍ബിഐ അവലോകനം ചെയ്ത് വരികയാണ്. ആവശ്യമെങ്കില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ ഇടപെടലുകള്‍ ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നേരത്തെ പോളിസികള്‍ വാങ്ങുന്നതിനായി ബാങ്കുകളും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും വഞ്ചനാപരവും അധാര്‍മ്മികവുമായ നടപടികള്‍ സ്വീകരിക്കുന്നതായി ധനകാര്യ വകുപ്പിന് പരാതി ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്Read More →

കൊച്ചി: കേരളത്തിൽ നിന്നു മലേഷ്യയിലേക്ക് ആഴ്ചയിൽ 2000ലേറെ സഞ്ചാരികൾ എത്തുന്നതിനു പുറമേ മലേഷ്യയിൽ നിന്നു കേരളത്തിലേക്കും വിനോദത്തിനും ആയുർവേദ ചികിത്സയ്ക്കും സമ്മേളനങ്ങൾക്കുമായി മലേഷ്യക്കാരുടെ വരവും വർധിക്കുന്നു. വിദ്യാഭ്യാസം, മെഡിക്കൽ ടൂറിസം, ചെറുകിട വ്യവസായം എന്നീ മേഖലകളിൽ ബിസിനസ് ഇടപാടുകൾക്കായും മലേഷ്യക്കാർ കേരളത്തിൽ എത്തുന്നുണ്ട്. ചരിത്രപരമായി തമിഴ്നാടുമായി മലേഷ്യയ്ക്കുള്ള ബന്ധം പോലെ കേരളവുമായുള്ള ബന്ധവും വളരുകയാണെന്ന് മലേഷ്യൻ എയർലൈൻസ് ചീഫ് കമേഴ്സ്യൽ ഓഫിസർ ദെർസെനിഷ് അരിശന്തിരൻ ചൂണ്ടിക്കാട്ടി. മലേഷ്യൻ കോർപറേറ്റ് കമ്പനികളുംRead More →

ഡൽഹിയിൽ കനത്ത മഴയും കാറ്റും വിമാന സർവീസുകളെ ബാധിച്ചു : 49 ഫ്ലൈറ്റുകൾ വഴി തിരിച്ചുവിട്ടു

ന്യൂഡൽഹി : ശനിയാഴ്ച രാത്രി വൈകിയും രാജ്യതലസ്ഥാനമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ കാറ്റും ഇടിയും മിന്നലും കൂടിയുള്ള കനത്ത മഴ പെയ്തു. മോശം കാലാവസ്ഥയെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ഐജിഐഎ) വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇന്നലെ രാത്രി 11:30 നും ഇന്ന് പുലർച്ചെ 4 നും ഇടയിൽ ഡൽഹിയിൽ നിന്ന് 49 വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായി ഡൽഹി വിമാനത്താവള വൃത്തങ്ങൾ അറിയിച്ചു. മോശം ദൃശ്യപരതയും ശക്തമായRead More →

കപ്പൽ പൂർണമായും മുങ്ങി; ഇന്ധനം കടലിൽ വ്യാപിച്ചു: അതിവേഗം ഒഴുകുന്ന കണ്ടെയ്നറുകൾ കൊ‌ല്ലം, ആലപ്പുഴ തീരത്തേക്ക്?

അറബിക്കടലിൽ അപകടത്തിൽപ്പെട്ട ചരക്കു കപ്പൽ എംഎസ്‌സി എൽസ 3 പൂർണമായും മുങ്ങി. കപ്പലിന്റെ ഇന്ധനം കടലിൽ ഏതാണ്ടു രണ്ടു നോട്ടിക്കൽ മൈൽ ചുറ്റളവിൽ വ്യാപിച്ചു എന്ന വിവരമാണു ലഭിക്കുന്നത്. എണ്ണപ്പാട നിയന്ത്രിക്കാനുള്ള സജ്ജീകരണങ്ങളുള്ള (പൊള്യൂഷൻ റെസ്പോൺസ് കോൺഫിഗുറേഷൻ) കോസ്റ്റ്ഗാർഡിന്റെ പട്രോൾ യാനം ഐസിജിഎസ് സക്ഷം ഇതിനുള്ള ഊർജിത ശ്രമത്തിലാണ്. കോസ്റ്റ്ഗാർഡിന്റെ ഏറ്റവും വലിയ ഓഫ്ഷോർ പട്രോൾ യാനമായ ഐസിജിഎസ് സമർഥും കപ്പൽ മുങ്ങിയ സ്ഥലത്തേക്കു കുതിച്ചിട്ടുണ്ട്. കടലിൽ എണ്ണ കലരുന്നതുRead More →

ഇ.പി.എഫ്.ഒ പലിശനിരക്ക്: ശിപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഇ.പി.എഫ് പലിശനിരക്കുകൾ സംബന്ധിച്ച് ശിപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ. 2024-2025 സാമ്പത്തിക വർഷത്തിൽ 8.25 ശതമാനമായിരിക്കും പലിശനിരക്ക്. കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ​ഇ.പി.എഫ്.ഒയുടെ ​സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസാണ് പുതിയ പലിശനിരക്കുകൾ ശിപാർശ ചെയ്തത്. എഴ് കോടി ഇ.പി.എഫ്.ഒ ഉപപഭോക്താക്കൾക്കാണ് തീരുമാനം ഗുണകരമാവുക. 2023-24 വർഷത്തി​ലെ അതേനിരക്ക് നിലനിർത്തുകയാണ് ഇ.പി.എഫ്.ഒ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 13 ലക്ഷം കോടിയാണ് ഇ.പി.എഫ്.ഒയിലെ ആകെ നിക്ഷേപം.Read More →