ആറ് മാസം കാലാവധിയുളള പ്ലാനുമായി ബിഎസ്എൻഎൽ

മുംബൈ: സ്വകാര്യ ടെലികോം കമ്പനികളായ ജിയോയും എയർടൈലും പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് സേവനങ്ങള്‍ക്കായുളള താരിഫുകള്‍ അടുത്തിടെ വർദ്ധിപ്പിച്ചിരുന്നു. ഈ സമയത്ത് ഉപയോക്താക്കള്‍ക്ക് തുണയായി മാറിയത് ബിഎസ്‌എൻഎല്ലിന്റെ നിരവധി പ്ലാനുകളാണ്. ഉപയോക്താക്കള്‍ക്ക് താങ്ങാവുന്ന നിരക്കിലുളളതും ദീർഘകാല വാലിഡിറ്റിയുമുളള നിരവധി പ്ലാനുകളാണ് ബിഎസ്‌എൻഎല്ലിനുളളത്. ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ഏർപ്പെടുത്തുന്നതിനുളള തയ്യാറെടുപ്പിലാണ് ബിഎസ്‌എൻഎല്‍. ഇപ്പോഴിതാ സ്വകാര്യ കമ്പനികളെ ഞെട്ടിപ്പിച്ചുകൊണ്ട് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്‌എൻഎല്‍. 180 ദിവസത്തെ വാലിഡിറ്റിയുളള പ്ലാനാണ് ബിഎസ്‌എൻഎല്‍ അവതരിപ്പിച്ചിരിക്കുന്നത്. വീണ്ടും വീണ്ടുംRead More →

വ്യാപാര ബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യയും ചിലിയും

ദില്ലി: ഇന്ത്യയും ചിലിയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള നിബന്ധനകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. സാമ്പത്തിക വളർച്ച ലക്ഷ്യം വെച്ചുകൊണ്ട് കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വ്യാപാര കരാർ. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ എന്നാണ് ഇന്ത്യ-ചിലി സ്വതന്ത്ര വ്യാപാര കരാർ അറിയപ്പെടുന്നത്. മെയ് 26 മുതൽ 30 വരെ ദില്ലിയിൽ ഇന്ത്യ- ചിലി ആദ്യ റൗണ്ട് ചർച്ചകൾ നടക്കും എന്നാണ് റിപ്പോർട്ട്. ഇന്ത്യയും ചിലിയും തമ്മിൽ ഇതിനകംRead More →

പേറ്റന്റ് കാലാവധി തീർന്നു; പ്രമേഹമരുന്ന് ഇനി കുറഞ്ഞ വിലയിൽ ലഭിക്കും

തൃശ്ശൂർ: കൂടുതലാളുകളില്‍ കാണുന്ന ടൈപ്പ് രണ്ട് പ്രമേഹത്തിന് ഏറെ ഫലപ്രദമായ മരുന്നിന്റെ പേറ്റന്റ് കാലവധി തീർന്നതോടെ വിലക്കുറവുള്ള ജനറിക് പതിപ്പുകളുടെ പ്രവാഹം. മൂന്നുമാസം കൊണ്ട് 140-ലധികം പുതിയ ബ്രാൻഡുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. ഇനിയും ഏറെ കമ്പനികള്‍ ഉത്പാദനം തുടങ്ങുമെന്ന സൂചനയുമുണ്ട്. എംപാഗ്ലിഫ്ലോസിൻ എന്ന രാസമൂലകത്തിന്റെ കുത്തകാവകാശമാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ തീർന്നത്. ജർമനി ആസ്ഥാനമായുള്ള ബറിംഗഇൻഗലൈം എന്ന കമ്പനിക്കാണ് മരുന്നിന്റെ അവകാശം ഉണ്ടായിരുന്നത്. പേറ്റന്റ് കാലാവധി തീരാറായതോടെ ജനറിക് പതിപ്പിന്റെ അനുമതിക്കായി പലRead More →

ഇന്ത്യ-പാക് വെടിനിർത്തൽ: ഓഹരി വിപണികളിൽ കുതിപ്പ്

മുംബൈ: രണ്ടു ‘വെടിനിർത്തൽ’ പ്രഖ്യാപനങ്ങൾ ആഗോള, ആഭ്യന്തര സാമ്പത്തികമേഖലയ്ക്കു സമ്മാനിച്ച ആശ്വാസത്തിന്റെ കരുത്തിൽ‌ ഇന്ത്യൻ ഓഹരികൾ ഇന്ന് കുതിച്ചുകയറിയത് സമീപകാലത്തെ ഏറ്റവും മികച്ച ഉയരത്തിലേക്ക്. ബദ്ധവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നിലനിന്ന യുദ്ധസമാന സാഹര്യത്തിന് അറുതിയായതും ലോകത്തെ ഏറ്റവും വലിയ രണ്ടു സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലെ ‘വ്യാപാരയുദ്ധം’ അവസാനിക്കുന്നതും ഊർജമാക്കിയാണ് ഓഹരികളുടെ കുതിപ്പ്. കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും വലിയ ഏകദിന മുന്നേറ്റമാണ് സെൻസെക്സും നിഫ്റ്റിയും കാഴ്ചവച്ചത്. ഇന്ത്യ-പാക്കിസ്ഥാൻRead More →

ഫിക്കി അറബ് കൗൺസിൽ ചെയർമാൻപദവിയിൽ അദീബ് അഹമ്മദ്

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) യുടെ അറബ് കൗൺസിൽ ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിംങ് ഡയറക്ടർ അദീബ് അഹമ്മദിനെ വീണ്ടും തിരഞ്ഞെടുത്തു. 2025-26 കാലയളവിലേക്കാണ് തുടർന്നും നിയമനം നൽകിയത്. ഫിക്കിയുടെ അറബ് കൗൺസിൽ ചെയർമാനായി 2023ൽ നിയമിതനായ അദീബ് അഹമ്മദ് തന്റെ പ്രവർത്തന കാലയളവിൽ ഇന്ത്യയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക ബന്ധങ്ങൾ ശക്തമാകുന്നതിന് വേണ്ടി പ്രധാന പങ്ക്Read More →