ഡിജിറ്റല്‍ ഹെല്‍ത്ത് യാഥാര്‍ത്ഥ്യത്തിലേക്ക്; 750 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളിലെ 18 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ല/ജനറല്‍ ആശുപത്രികള്‍, 88 താലൂക്ക് ആശുപത്രികള്‍, 42 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 501 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 14 സ്പെഷ്യാലിറ്റി ആശുപത്രികള്‍, 3 പബ്ലിക് ഹെല്‍ത്ത് ലാബുകള്‍, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പിലാക്കിയത്.Read More →

ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ കൂടുതല്‍ പ്രാതിനിധ്യത്തിനായി യുഎസ്

ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ ആമസോണിനും വാള്‍മാര്‍ട്ടിനും കൂടുതല്‍ പ്രതിനിധ്യമുണ്ടാകണമെന്ന് യുഎസ്. 125 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ് ഇ-കൊമേഴ്‌സ് വിപണി.കമ്പനികള്‍ക്ക് രാജ്യത്തെ വിപണി പൂര്‍ണമായും തുറന്നു നല്‍കണമെന്നതാണ് യുഎസ് ആവശ്യം. ഇതിനായി വാള്‍മാര്‍ട്ടും ആമസോണും യുഎസ് അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്. പ്രാദേശിക കമ്പനികള്‍ക്ക് നിലവില്‍ കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ആസ്വദിക്കുന്ന ഒരു വിപണിയില്‍ തുല്യ പരിഗണനയ്ക്കായി അവര്‍ വാദിക്കുന്നു. ഇന്ത്യയുടെ ഇ-കൊമേഴ്സ് നയങ്ങള്‍ – പ്രത്യേകിച്ച് വിദേശ നേരിട്ടുള്ള നിക്ഷേപത്തിനും പ്ലാറ്റ്ഫോംRead More →

ലളിതമായ ഡിജിറ്റല്‍ സൗകര്യവുമായി ആദായനികുതി വകുപ്പ്; നികുതി അടയ്ക്കുന്നതിന് ഇനി ഇ-പേ

ആദായ നികുതി അടയ്ക്കുന്നത് കൂടുതല്‍ എളുപ്പമാക്കാനുള്ള നടപടികളുമായി ആദായ നികുതി വകുപ്പ്. ഇതിന്‍റെ ഭാഗമായി പുതിയ ഡിജിറ്റല്‍ സംവിധാനമായ ‘ഇ-പേ ടാക്സ്’ ആദായനികുതി വകുപ്പ് അവതരിപ്പിച്ചു. പരമ്പരാഗത രീതിയില്‍ നികുതി അടയ്ക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുന്നതിനും വീട്ടിലിരുന്നുതന്നെ ആദായ നികുതി അടയ്ക്കുന്നത് സാധ്യമാക്കുന്നതിനുമാണ് ‘ഇ-പേ ടാക്സ്’തയാറാക്കിയിരിക്കുന്നത്. ഇ പേ ടാക്സ് വഴി എങ്ങനെ നികുതി അടയ്ക്കാം?‘ഇ-പേ ടാക്സ്’ സൗകര്യം ഉപയോഗിക്കുന്നതിന്, ആദായനികുതി വകുപ്പിന്‍റെ incometax.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവിടെ ‘ഇ-പേRead More →

വികസിതരാജ്യമാകണമെങ്കിൽ ഇന്ത്യ പ്രതിവർഷം 80 ലക്ഷം തൊഴിലുകൾ സൃഷ്‌ടിക്കണം

ന്യൂഡൽഹി: വികസിതരാജ്യമാകണമെങ്കിൽ ഇന്ത്യ അടുത്ത 10-12 വർഷത്തേക്ക് പ്രതിവർഷം 80 ലക്ഷം തൊഴിലുകൾ സൃഷ്‌ടിക്കണമെന്നു കേന്ദ്രസർക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് വി. അനന്ത നാഗേശ്വരൻ. 2047ഓടെ വികസിതരാജ്യമാകണമെങ്കിൽ ഇന്ത്യ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) നിർമാണത്തിന്‍റെ പങ്ക് വർധിപ്പിക്കണമെന്നും നാഗേശ്വരൻ കൂട്ടിച്ചേർത്തു. കൊളംബിയ സർവകലാശാലയിൽ സംഘടിപ്പിച്ച ‘കൊളംബിയ- ഇന്ത്യ’ ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2047ഓടെ വികസിത രാജ്യമാകുകയെന്നതാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. എന്നാൽ ഇന്ത്യയുടെ വലിപ്പത്തിനു പുറമേയുള്ള ഏറ്റവും വലിയ വെല്ലുവിളിRead More →

ബിസിനസ്സ് കോണ്‍ക്ലേവുമായി ഇന്‍ഡോ ട്രാന്‍സ് വേള്‍ഡ് ചേമ്പര്‍ ഓഫ് കോമേഴ്‌സ്

കൊച്ചി: ബിസ്സിനസ്സ് സംരംഭകരുടെ ആഗോള കൂട്ടായ്മയായ ഇന്‍ഡോ ട്രാന്‍സ് വേള്‍ഡ് ചേമ്പര്‍ ഓഫ് കോമേഴ്‌സിന്റെ (ഐടിസിസി) ആഭിമുഖ്യത്തില്‍ ബിസിനസ്സ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. മെയ് 5-ന് കോഴിക്കോട് ട്രേഡ് സെന്ററിലാണ് ഏകദിന കോണ്‍ക്ലേവ് നടക്കുക. ഇന്ത്യന്‍ വിപണിയിലെ നിറ സാന്നിധ്യങ്ങളായ കുടുംബ ബിസിനസ്സുകളുടെ ശക്തി,വിജയം,പൈതൃകം, മൂല്യങ്ങള്‍, പ്രവര്‍ത്തന രീതി എന്നിവ ചോരാതെ സമ്പത്തിനും അപ്പുറം തലമുറമാറ്റം എങ്ങനെ വിജിയകരമായി സാധ്യമാക്കാം എന്നതാണ് കോണ്‍ക്ലേവിന്റെ വിഷയം. രാവിലെ 9 മുതല്‍ വൈകിട്ട് 6Read More →