വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങാനൊരുങ്ങുന്നു

ഇന്ത്യൻ വിപണിപ്രവേശനത്തിനായി ടെസ്ല മടിച്ചുനില്‍ക്കുന്നതിനിടെ ആഗോളവിപണിയില്‍ ടെസ്ലയുടെ എതിരാളികളായി കണക്കാക്കുന്ന വിൻഫാസ്റ്റ് ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങാനൊരുങ്ങുന്നു. ജൂണോടെ തമിഴ്നാട്ടില്‍ പുതിയ അസംബ്ലിങ് യൂണിറ്റ് തുടങ്ങാൻ പദ്ധതിയിടുന്നതായി വിൻഫാസ്റ്റ് സിഇഒ ഫാം നോട് വ്യോങ് വ്യക്തമാക്കി. വിയറ്റ്നാമില്‍നിന്നുള്ള വൈദ്യുതവാഹന നിർമാതാക്കളായ കമ്പനി ഇതുവരെ അമേരിക്കൻ വിപണിയിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലും കമ്പനി സാധ്യതകള്‍ തേടിയിരുന്നു. അമേരിക്കയുടെ പുതിയ താരിഫ് നയത്തിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പുതിയ വിപണികളില്‍ സാധ്യത തേടാനാണ്Read More →

ആഡംബര സ്പോർട്സ് കാർ രംഗത്തേക്ക് ചുവടുവച്ച് ബിവൈഡി

ഷാങ്ഹായ്: ചൈനയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഷോയായ ഓട്ടോ ഷാങ്ഹായിൽ പ്രീമിയം ഡെൻസ ഇസഡ് മോഡൽ അവതരിപ്പിച്ച് ചൈനീസ് ഇലക്‌ട്രിക് വാഹന ഭീമനായ ബിവൈഡി. ഡെൻസ ഇസഡിലൂടെ ആഡംബര സ്‌പോർട്‌സ് കാർ വിപണിയിലേക്കുകൂടി ചുവടുവയ്പ് നടത്തിയിരിക്കുകയാണ് ബിവൈഡി. നിലവിൽ വൈദ്യുത വാഹന രംഗത്ത് ഇലോൺ മസ്കിന്‍റെ ടെസ്‌‌ലയെ വരെ പിന്നോട്ടടിച്ചു കുതിക്കുകയാണ് ബിവൈഡി. ആഡംബര സ്‌പോർട്‌സ് കാർ വിഭാഗത്തിൽ പോർഷെ, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ കമ്പനികളുടെ വാഹനങ്ങളുമായായിരിക്കും ഡെൻസ ഇസഡിന്Read More →

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ BSNL നെറ്റ് വർക്ക് തകരാർ പരിഹരിച്ചു

പത്തനംതിട്ട: തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ ബിഎസ്‌എൻഎല്‍ മൊബൈല്‍ സേവനം ഒന്നാകെ താളംതെറ്റിയത് തിരുച്ചിറപ്പിള്ളിയിലെ കോർ നെറ്റ്വർക്കിലെ പ്രശ്നം കാരണം. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയുണ്ടായ തകരാർ രാത്രി വൈകിയാണ് ഏറെക്കുറെയെങ്കിലും പരിഹരിക്കാനായത്. ബുധനാഴ്ച പൂർണമായും പരിഹരിച്ചെങ്കിലും ചില സ്ഥലങ്ങളില്‍ പ്രശ്നം ഉണ്ടായിരുന്നതായി ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലാണ് മൊബൈല്‍ സേവനം ഒന്നാകെ തടസ്സപ്പെട്ടത്. തദ്ദേശീയമായി വികസിപ്പിച്ച 4-ജി സാങ്കേതിക വിദ്യയുടെ സ്ഥാപിക്കല്‍ ബിഎസ്‌എൻഎല്ലില്‍Read More →

നിയമ ലംഘനം: ആപ്പിളിനും മെറ്റയ്ക്കും വൻതുക പിഴയിട്ട് യൂറോപ്യൻ യൂണിയൻ

ലണ്ടൻ: യൂറോപ്യൻ യൂണിയന്റെ ഡിജിറ്റല്‍ മത്സര നിയമങ്ങള്‍ ലംഘിച്ചതിന് ആപ്പിളിനും മെറ്റയ്ക്കും കോടിക്കണക്കിന് യൂറോ പിഴ. ആപ്പ് സ്റ്റോറിന് പുറത്ത് ലഭ്യമായ ചെലവ് കുറഞ്ഞ ആപ്പുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ഉപയോക്താക്കളെ തടസ്സപ്പെടുത്തിയതിന് യൂറോപ്യൻ കമ്മിഷൻ ആപ്പിളിന് 50 കോടി യൂറോ (4840 കോടി രൂപ) പിഴ ചുമത്തി. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കളില്‍ നിന്ന് പരസ്യങ്ങള്‍ ഒഴിവാക്കാൻ പണം ഈടാക്കിയതിനാണ് മെറ്റയ്ക്ക് 20 കോടി യൂറോ (1936.52 കോടി രൂപ) പിഴ വിധിച്ചത്.Read More →

വർക്ക് ഫ്രം ഹോം മതിയാക്കാം; ജീവനക്കാർക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്

കോവിഡ് മഹമാരിക്ക് ശേഷമാണ് ലോകത്ത് ‘വർക്ക് ഫ്രം ഹോം’ എന്നതിന് കൂടുതൽ ജനപ്രീതി ഉണ്ടായത്. വീട്ടിലിരുന്നു ജോലി ചെയ്താൽമതിയെന്ന വൻകിട കമ്പനികൾ വരെ ഓഫർ നൽകിയപ്പോൾ ജീവനക്കാർ സന്തോഷിച്ചു. എന്നാൽ പകർച്ചവ്യാധി അവസാനിച്ചിട്ടും ജീവനക്കാർ മുഴുവനായി ഓഫീസുകളിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോൾ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഗൂഗിൾ. ജീവനക്കാർ ഓഫീസിലേക്ക് മടങ്ങിയില്ലെങ്കിൽ അവരുടെ ജോലി നഷ്ടമായേക്കും എന്ന രീതിയിലുള്ള മുന്നറിയിപ്പാണ് ഗൂഗിൾ നൽകുന്നത്. കമ്പനി ചെലവ് ചുരുക്കൽ നടത്തുന്നതിന്റെRead More →