ട്രാവന്‍കൂര്‍ റയോണ്‍സ് ഭൂമിയില്‍ ആധുനിക വ്യവസായങ്ങള്‍ ആരംഭിക്കും: മന്ത്രി പി രാജീവ്

കൊച്ചി: ട്രാവന്‍കൂര്‍ റയോണ്‍സിന്‍റെ ഭൂമിയില്‍ പാരിസ്ഥിതിക മലിനീകരണങ്ങളില്ലാത്ത ആധുനിക രീതിയിലുള്ള വ്യവസായങ്ങളായിരിക്കും ആരംഭിക്കുകയെന്ന് മന്ത്രി പി. രാജീവ്. കിന്‍ഫ്ര ഏറ്റെടുത്ത പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ ഇലക്ട്രോണിക് പാര്‍ക്ക് ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ വരുന്നതോടെ പെരുമ്പാവൂരിന്‍റെ മാത്രമല്ല കേരളത്തിന്‍റെ തന്നെ മുഖഛായ മാറുമെന്നും മന്ത്രി പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായാണ് വ്യവസായങ്ങള്‍ ആരംഭിക്കുക. ആകെയുള്ള 68 ഏക്കര്‍ ഭൂമിയില്‍ 30 ഏക്കറാണ് നിലവില്‍ കിന്‍ഫ്രയ്ക്ക് കൈമാറിയിയിട്ടുള്ളത്. ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക നടപടിക്രമങ്ങള്‍Read More →

ചൈനീസ് ഭീഷണി ഭയന്ന് ഇന്ത്യന്‍ സഹായം തേടി ഇലോണ്‍ മസ്‌ക്; ടാറ്റയോട് കൈകോര്‍ക്കാന്‍ ലോക കോടീശ്വരന്‍

ചൈന- യുഎസ് നികുതി യുദ്ധം തകൃതിയായി നടക്കുന്ന കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ? ഇത് ഇരു രാജ്യങ്ങളിലേയും ചില ബിസിനസുകളെ സാരമായി ബാധിക്കുന്നുണ്ട്. ചൈനീസ് ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ BYD യില്‍ നിന്നുള്ള മത്സരം ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ വലിയ സമ്മര്‍ദത്തിലാക്കുന്നുവെന്നാണ് വിവരം. വിലകുറഞ്ഞ ബിവൈഡി മോഡലുകള്‍ വിപണികള്‍ കീഴടക്കുമ്പോള്‍ ടെസ്ല തുടര്‍ച്ചയായി വില്‍പ്പന ഇടിവ് രേഖപ്പെടുത്തുന്നു. ചൈനയ്ക്കു മേല്‍ മസ്‌ക് നടത്തുന്ന ആക്രമണങ്ങളും ടെസ്ലയ്ക്ക് വെല്ലുവിളിയാണ്. ഈ പ്രശ്‌നംRead More →

യെസ് ബാങ്കിന്‍റെ അറ്റാദായം 63 ശതമാനം ഉയര്‍ന്ന് 738 കോടി രൂപയിലെത്തി

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ യെസ് ബാങ്കിന്‍റെ അറ്റാദായം 63.3 ശതമാനം വാര്‍ഷിക വര്‍ധനവോടെ 738 കോടി രൂപയിലെത്തി. 2025 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 92.3 ശതമാനം വര്‍ധനവോടെ 2406 കോടി രൂപയിലും എത്തിയിട്ടുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തിലെ അറ്റ പലിശ മാര്‍ജിന്‍ 2.4 ശതമാനത്തിലും നാലാം പാദത്തിലെ അറ്റ പലിശ മാര്‍ജിന്‍ 2.5 ശതമാനത്തിലും ആണെന്നും പ്രവര്‍ത്തന ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക വര്‍ഷത്തിലെ പലിശ ഇതരRead More →

ഇന്ത്യയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ ട്രെയിന്‍ പദ്ധതി വരുന്നു

മുംബൈയില്‍ നിന്ന് ദുബായിലേക്ക് വെറും രണ്ട് മണിക്കൂറിനുള്ളില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നത് സങ്കല്‍പ്പിച്ചുനോക്കൂ! അത്ഭുതം വേണ്ട. ഇന്ത്യയെയും ദുബായിയെയും ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ ട്രെയിന്‍ പദ്ധതി യുഎഇ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. യുഎഇയുടെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പദ്ധതി, ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്ര വേഗത്തിലും എളുപ്പത്തിലും താങ്ങാനാവുന്നതുമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍, മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനയാത്രയ്ക്ക് ഏകദേശം 3 മുതല്‍ 3.5 മണിക്കൂര്‍ വരെ എടുക്കും.Read More →

നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലേക്ക്; സുപ്രധാന കരാറുകളിൽ ഒപ്പിടുമെന്ന് സൂചന

ദില്ലി: രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലെത്തും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് രണ്ടര മണിക്ക് ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണത്തിൽ നരേന്ദ്രമോദി സംസാരിക്കും. വൈകിട്ട് സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഇന്ത്യ സൗദി തന്ത്രപ്രധാന സഹകരണ കൗൺസിൽ യോഗവും നടക്കും. പ്രധാനമന്ത്രിക്ക് സൗദി കിരീടാവകാശി അത്താഴ വിരുന്നും നൽകും. ഊർജ്ജ, പ്രതിരോധ രംഗങ്ങളിൽ സഹകരണം ശക്തമാക്കാനുള്ള ചർച്ച നടക്കും.Read More →