ആദായ നികുതി ഇളവിനേക്കാൾ നല്ലത് അത് പിരിച്ചെടുത്ത് പെൻഷനും തൊഴിലുറപ്പും വർധിപ്പിക്കുന്നതായിരുന്നു -തോമസ് ഐസക്

കൊച്ചി: കേന്ദ്ര ബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസം നൽകിയ ആദായ നികുതി ഇളവിനെതിരെ സംസ്ഥാന മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഉപഭോഗ ചെലവ് വർധിപ്പിക്കാൻ ഈ മാർഗം സഹായകമാകില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. തീരുമാനം ഇടത്തരക്കാർക്ക് സന്തോഷം നൽകുമെങ്കിലും അവർ വരുമാനത്തിൽ ഗണ്യമായ ഭാഗം സമ്പാദിക്കുന്നവരായതിനാൽ സമ്പദ് വ്യവസ്ഥക്ക് കൂടുതൽ ഗുണകരമാകില്ലെന്നും ഫേസ്ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.� ‘കൂടുതൽ വരുമാനം അവരുടെ കൈകളിലിരുന്നാൽ ഉപഭോഗ ചെലവ് ഉയരുമെന്നാണ് സർക്കാരിനു പ്രതീക്ഷ. ഒരുRead More →

വിദേശ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സ്വാഗതാർഹം

ഡെന്നി തോമസ് വട്ടക്കുന്നേൽ വായ്പയെടുത്ത് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക് പണമയക്കുന്നതിനുള്ള ടിഡിഎസ് ഒഴിവാക്കിയ നടപടിയും ആർബിഐ ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്കീം വഴി വിദേശത്തേക്ക് പണമയക്കുന്നതിന് ഈടാക്കിയിരുന്ന ടിഡിഎസ് 7 ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കി ഉയര്‍ത്തിയ നടപടിയും സ്വാഗതാർഹമാണ്. ആദായ നികുതി പരിധി 12 ലക്ഷമായി ഉയർത്തിയ ബജറ്റ് പ്രഖ്യാപനം ഈ മേഖലക്ക് പരോക്ഷമായി ഗുണം ചെയ്യും. എന്നാൽ വിദേശത്തു പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന പല കാതലായ പ്രശ്നങ്ങളുംRead More →

കേന്ദ്ര ബജറ്റിലെ പ്രധാന ആദായ നികുതി പരിഷ്‍കാരങ്ങൾ

ന്യൂഡൽഹി: കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ പ്രധാന നികുതി പരിഷ്‍കാരങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. മുതിർന്ന പൗരന്മാർക്ക് പലിശയിന്മേൽ നികുതിയിളവിന്റെ പരിധി 50,000 രൂപയിൽനിന്ന് ലക്ഷമാക്കി. വാടകയുടെ ടി.ഡി.എസിനുള്ള വാർഷിക പരിധി 2.40 ലക്ഷം രൂപയിൽനിന്ന് ആറ് ലക്ഷമാക്കി. ഏത് അസസ്‌മെൻറ് വർഷത്തേയും പുതുക്കിയ റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി നിലവിലെ രണ്ട് വർഷത്തിൽനിന്ന് നാല് വർഷമായി ഉയർത്തി. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അടക്കുന്ന പണത്തിന് സ്രോതസ്സിൽ (ടി.സി.എസ്) ശേഖരിക്കുന്ന നികുതി ഒഴിവാക്കും. ഇതിന്Read More →

നിരാശയിൽ ഓഹരി വിപണി; നിക്ഷേപകർ ലാഭമെടുത്ത​തോടെ വിപണി നഷ്ടത്തിലേക്ക് വീണു

മുംബൈ: ആദായനികുതി ഇളവുകൾ നൽകിയിട്ടും ഉപഭോഗം വർധിപ്പിക്കാൻ പദ്ധതികളുണ്ടായിട്ടും കേന്ദ്ര ബജറ്റിനോട് ഓഹരി വിപണിക്ക് തണുപ്പൻ പ്രതികരണം. പ്രധാന ഓഹരി സൂചികകളായ നിഫ്റ്റി 26.25 പോയന്റ് നഷ്ടത്തിലും സെൻസെക്സ് 5.39 പോയന്റ് ലാഭത്തിലുമാണ് ശനിയാഴ്ചയിലെ ബജറ്റ് ദിന പ്രത്യേക വ്യാപാരം അവസാനിപ്പിച്ചത്. ബജറ്റ് അവതരണം തുടങ്ങിയപ്പോൾ വിപണിയിൽ ചെറിയൊരു മുന്നേറ്റം ദൃശ്യമായെങ്കിലും അരമണിക്കൂറിനുശേഷം കൂപ്പുകുത്തി. 23,528.60ൽ തുടങ്ങിയ നിഫ്റ്റി ഒരു ഘട്ടത്തിൽ 23,318.30 പോയന്റിലേക്ക് വീണു. ഉച്ചയോടെയാണ് നഷ്ടത്തിൽനിന്ന് കരകയറിയത്.Read More →

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

ദില്ലി: മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ആദായ നികുതിയിൽ വമ്പൻ ഇളവ് നൽകിയ നിർമ്മല സീതാരാമന്റെ എട്ടാമത്തെ ബജറ്റ് മധ്യ വർഗ്ഗത്തിന്റെ നികുതി ഭാരം കുറച്ചിട്ടുണ്ട്. ബജറ്റ് അവതരണം ആരംഭിക്കുമ്പോൾ തന്നെ മധ്യവർഗത്തിൻ്റെ ശക്തി കൂട്ടുന്ന ബജറ്റാണെന്ന് ധനമന്ത്രി സൂചിപ്പിച്ചിരുന്നു. വികസനത്തിനാണ് മുൻതൂക്കമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനവും ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് ഒറ്റനോട്ടത്തിൽ ആദായനികുതി പരിധി ഉയർത്തി.Read More →