കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ 186 ശതമാനം വർധിക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ പെൻഷൻ 186 ശതമാനം വർധിക്കുമെന്ന് റിപ്പോർട്ട്. എട്ടാം വേതന കമീഷൻ ശമ്പളം, പെൻഷൻ, അലവൻസുകൾ എന്നിവയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നതിനിടെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. നിലവിൽ 9,000 രൂപയാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന പെൻഷൻ. 1,25,000 രൂപയാണ് ഏറ്റവും ഉയർന്ന പെൻഷൻ. ഇതിന് പുറമേ 53 ശതമാനം ഡി.ആർ അലവൻസും നൽകുന്നുണ്ട്. നിലവിലെ 9,600 രൂപയെന്ന അടിസ്ഥാന പെൻഷൻ 25,740 രൂപയാക്കി ഉയർത്തുമെന്നാണ്Read More →

ഓഹരി വിപണിയിൽ കൂടുതൽ മൂലധന നിക്ഷേപം നടത്താൻ ചൈന

ബാങ്കോക്ക്: പൗരൻമാരെ� കൂടുതൽ ചെലവഴിക്കുന്നത് പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ട് ആഭ്യന്തര ഓഹരി വിപണിയിൽ കൂടുതൽ നിക്ഷേപം നടത്താൻ ചൈനയുടെ നീക്കം. മ്യൂച്വൽ ഫണ്ടുകളിൽ ‘എ ഷെയർ’ എന്ന് വിളിക്കുന്ന ഓൺഷോർ സ്റ്റോക്കുകളുടെ ഹോൾഡിങ്ങിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രതിവർഷം 10ശതമാനം എങ്കിലും നിക്ഷേപം വർധിപ്പിക്കു​മെന്ന് ചൈനീസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൊമേഴ്‌സ്യൽ ഇൻഷുറൻസ് ഫണ്ടുകൾ ഈ വർഷം മുതൽ അവരുടെ വാർഷിക പുതിയ പ്രീമിയം വരുമാനത്തിന്റെ 30 ശതമാനം ഷെയർ മാർക്കറ്റുകളിൽRead More →

ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ ഇന്തോനേഷ്യയ്ക്ക് വിൽക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: റഷ്യയുടെ പിന്തുണയുള്ള സൂപ്പർസോണിക് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ ഇന്തോനേഷ്യയ്ക്ക് വിൽക്കുന്നതിനുള്ള 450 മില്യൺ ഡോളറിൻ്റെ കരാർ ഇന്ത്യ പരിഗണിക്കുന്നു. ഈയാഴ്ച ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ ഔദ്യോഗികമായി ഇന്ത്യ സന്ദർശിക്കുമ്പോൾ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളുടെ വിൽപ്പന സംബന്ധിച്ചുള്ള ഇടപാട് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞായറാഴ്ച നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനാണ് പ്രബോവോ ഇന്ത്യയിലെത്തുന്നത്. രാജ്യത്തിൻ്റെ ബജറ്റ് പരിമിതികൾ കണക്കിലെടുത്ത് മിസൈൽ വാങ്ങലുകൾക്ക് ധനസഹായം ഉറപ്പാക്കുന്നതാണ് ഇന്തോനേഷ്യയുടെ പ്രധാന തടസ്സമെന്ന്Read More →

ഫെബ്രുവരി 1 മുതൽ ചൈനയുടെമേൽ 10% ഇറക്കുമതി തീരുവ ചുമത്താൻ ട്രംപ്

ന്യൂയോർക്ക്: അധികാരത്തിലെത്തിയാലുടൻ ചൈനയുടെമേല്‍ ഉയർന്ന ഇറക്കുമതിത്തീരുവ ഏർപ്പെടുത്തുമെന്ന പ്രഖ്യാപനം നടപ്പിലാക്കാൻ ഒരുങ്ങി ഡൊണാള്‍ഡ് ട്രംപ്. ഫെബ്രുവരി 1 മുതല്‍ ചൈനയ്ക്ക് 10 ശതമാനം തീരുവ ചുമത്താനാണ് നീക്കം. മെക്സിക്കോയിലേക്കും കാനഡയിലേക്കും ചൈന ഫെൻ്റനില്‍ അയയ്ക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ചൈനയുടെ മോശം പെരുമാറ്റമാണ് ഉയർന്ന തീരുവ ചുമത്താൻ കാരണമെന്നും നീതി ലഭിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിതെന്നും അദ്ദേഹം കൂട്ടിചേർത്തു. അതിതീവ്രമായ വേദനയനുഭവിക്കുന്ന കാൻസർ രോഗികള്‍ക്ക് ആശ്വാസത്തിന് വേണ്ടി നല്‍കുന്ന മരുന്നാണ് ഫെന്റനില്‍.Read More →

സ്‌പേസ് ഡോക്കിങ് പരീക്ഷണം ആവർത്തിക്കുമെന്ന് ഐഎസ്ആർഒ

ബെംഗളൂരു: സ്പേഡെക്സ് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ഡോക്കിങ് പ്രക്രിയ വീണ്ടും ആവർത്തിക്കാൻ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഡോക്കിങ്ങിന്‍റെ കൃത്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും കൂട്ടിയോജിപ്പിക്കൽ പരീക്ഷണം നടത്താനുള്ള ഐ.എസ്.ആർ.ഒയുടെ നീക്കം. സ്‌പേസ് ഡോക്കിങ് എക്‌സ്‌പെരിമെന്‍റിന് (സ്പേഡെക്സ്) മേൽനോട്ടം വഹിക്കുന്ന യു.ആർ റാവു സാറ്റലൈറ്റ് സെന്‍റർ ഡയറക്‌ടർ എം. ശങ്കരൻ ആണ് ഇക്കാര്യം അറിയിച്ചത്. ‘100 മീറ്ററിൽ കൂടാത്ത/കുറയാത്ത ദൂരത്തിൽ ഉപഗ്രഹങ്ങളെ വേർതിരിക്കാനാണ് ഐ.എസ്.ആർ.ഒ പദ്ധതി തയ്യാറാക്കുന്നത്. തുടർന്ന് വീണ്ടും ഉപഗ്രഹങ്ങളുടെ കൂട്ടിയോജിപ്പിക്കൽRead More →