എൽ&ടി ചെയർമാന്റെ ശമ്പളം 51 കോടി; കമ്പനിയിലെ ജീവനക്കാരുടെ ശരാശരി ശമ്പളത്തേക്കാൾ 534 ഇരട്ടി അധികം !
ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പ്രമുഖ കമ്പനിയായ എൽ&ടിയുടെ ചെയർമാൻ എസ്.എൻ സുബ്രമണ്യം കമ്പനിയിൽ നിന്നും വാങ്ങുന്നത് പ്രതിവർഷം 51 കോടി രൂപ. ശമ്പള ഇനത്തിലാണ് അദ്ദേഹം ഇത്രയും തുക വാങ്ങുന്നത്. കമ്പനിയിൽ ആറ് ശതമാനം നിരക്കിലാണ് ജീവനക്കാർക്ക് ഇൻക്രിമെന്റ് നൽകുന്നതെന്നും എൽ&ടി നൽകിയ കണക്കുകളിൽ നിന്ന് വ്യക്തമാകും. മാനേജ്മെന്റ് പോസ്റ്റുകൾ ഒഴികെയുള്ള ജോലികൾ ചെയ്യുന്ന എൽ&ടിയിലെ ജീവനക്കാർക്ക് പ്രതിവർഷം നാല് ലക്ഷം രൂപയാണ് ശരാശരി ശമ്പളമായി ലഭിക്കുന്നത്.Read More →





