‘ഭാര്യയെ നോക്കിയിരിക്കാൻ ഇഷ്ടമാണ്’; എൽ&ടി മേധാവിക്ക് രസകരമായ മറുപടിയുമായി ആനന്ദ് മഹീന്ദ്ര
ന്യൂഡൽഹി: ജോലി സമയം സംബന്ധിച്ച് ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ എൽ&ടി മേധാവി എസ്.എൻ സുബ്രമണ്യന് രസകരമായ മറുപടിയുമായി ആനന്ദ് മഹീന്ദ്ര. ഫസ്റ്റ് പോസ്റ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് ആനന്ദ് മഹീന്ദ്രയുടെ പരാമർശം. ഭാര്യയെ താൻ സ്നേഹിക്കുന്നുവെന്നും അവരെ നോക്കിയിരിക്കാൻ ഇഷ്ടമാണെന്നുമായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. സമയത്തിലും എത്ര നേരം ജോലി ചെയ്യുന്നുവെന്നതുമല്ല താൻ നോക്കുന്നത്. ജോലിയുടെ നിലവാരമാണ് തനിക്ക് പ്രധാനം. എത്ര മണിക്കൂർ ജോലി ചെയ്യുന്നുവെന്ന് നിങ്ങൾ എന്നോട് ചോദിക്കേണ്ടെന്നും ആനന്ദ് മഹീന്ദ്രRead More →





