എന്റെ സന്തോഷം ഒരിക്കലും ഇസ്ലാമിക ദൈവം നിര്‍ദേശിച്ച വഴിയായിരുന്നില്ല.മുസ്ലിം പെണ്‍കുട്ടിയായി ജീവിച്ചിരുന്നെങ്കില്‍ ഇതൊന്നും കാണില്ല

  ബിഗ്ബോസ് വഴിയും സോഷ്യൽ മീഡിയ വഴിയും മലയാളികൾക്ക് ജസ്ല മടശ്ശേരിയെ പരിചിതമാണ്.ജനിച്ചു വളര്‍ന്ന ജീവിതരീതികളില്‍ നിന്നും മാറി തന്റെ ഇഷ്ടത്തിന് ജീവിക്കുകയാണ് ജസ്ല.അതില്‍ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്ന് പറയുകയാണ് താരം ഇപ്പോള്‍. വിശ്വാസിയായ മുസ്ലിം പെണ്‍കുട്ടിയായി ജീവിച്ചിരുന്നെങ്കില്‍ തനിക്ക് ഇത്രയും മനോഹരമായ ഭൂമി കാണാന്‍ സാധിക്കില്ലായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പുതിയ കുറിപ്പിലൂടെ പറയുന്നത്.’ഒരു വിശ്വാസിയായ മുസ്ലിം പെണ്‍കുട്ടി മാത്രം ആയി ജീവിക്കുകയായിരുന്നെങ്കില്‍ എനിക്കൊരിക്കലും ഞാന്‍Read More →

വ്യാജനോട്ടുകളുടെ എണ്ണത്തില്‍ വൻവർധനയെന്ന് കേന്ദ്രം; 500 രൂപയുടെ വ്യാജനോട്ടുകളില്‍ 312%വും 2000 രൂപയുടേത് 166%വും കൂടി

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ വൻവർധനയെന്ന് കേന്ദ്രം. പുതിയ 500 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 312 ശതമാനവും 2000 രൂപ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 166 ശതമാനവും വർധനയുണ്ടായെന്നാണ് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ കണക്ക്. ഡി.എം.കെ. എം.പി. ടി.എം. സെല്‍വഗണപതിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, 2024 സാമ്പത്തിക വർഷത്തില്‍ 500 രൂപയുടെ വ്യാജനോട്ടുകളില്‍ 15% കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. 2022 സാമ്ബത്തിക വർഷം 102%Read More →

സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍ കള്‍ച്ചറല്‍ ക്രൂസിബിള്‍; 95.34 കോടിരൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി

വടകര: സംസ്ഥാന ടൂറിസംവകുപ്പ് നിർദേശിച്ച സർഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാർ കള്‍ച്ചറല്‍ ക്രൂസിബിള്‍ പദ്ധതിക്ക് കേന്ദ്ര ടൂറിസംമന്ത്രാലയത്തിന്റെ അനുമതി. 95.34 കോടിരൂപയാണ് ‘ഡിവലപ്മെന്റ് ഓഫ് ഐക്കണിക് ടൂറിസ്റ്റ് സെന്റേഴ്സ് ടു ഗ്ലോബല്‍ സ്കെയില്‍’ പദ്ധതിയിലുള്‍പ്പെടുത്തി കേന്ദ്രം അനുവദിച്ചതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. 59.71 കോടിരൂപയുടെ കൊല്ലം ബയോഡൈവേഴ്സിറ്റി ആൻഡ് റിക്രിയേഷണല്‍ ഹബ് എന്ന പദ്ധതിക്കും അനുമതിയുണ്ട്. ഇരിങ്ങല്‍ സർഗാലയ ആർട് ആൻഡ് ക്രാഫ്റ്റ്Read More →

തൊഴിലുറപ്പ് പദ്ധതിയാസൂത്രണത്തിൽ വീഴ്ചയുണ്ടായതോടെ കുറഞ്ഞത് ഒന്നേമുക്കാൽ കോടിയിലധികം തൊഴിൽ ദിനങ്ങൾ

തൃശ്ശൂർ: സംസ്ഥാനത്ത് ഈ സാമ്പത്തികവർഷം തൊഴിലുറപ്പ് പദ്ധതിയില്‍ കുറഞ്ഞത് ഒന്നേമുക്കാല്‍ കോടിയിലധികം തൊഴില്‍ദിനങ്ങള്‍. കൂലിയിനത്തിലെ 534 കോടിരൂപയാണ് നഷ്ടമായത്. തദ്ദേശവകുപ്പ് സംയോജനത്തിനു പിന്നാലെ ബ്ലോക്ക് തലത്തിലടക്കം പദ്ധതിനിർവഹണത്തില്‍ പരിചയക്കുറവുള്ള ഉദ്യോഗസ്ഥരെത്തിയതോടെയാണ് തൊഴിലുറപ്പ് പാളിയെതെന്നാണ് ആരോപണം. കോർപ്പറേഷൻ-മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ബ്ലോക്ക്, ജില്ലാപ്പഞ്ചായത്തുകളിലെത്തിയിട്ടുണ്ട്. നഗരങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയില്ലാത്തതിനാല്‍ ഇവർക്ക് വ്യക്തമായ ധാരണയില്ലാത്തതും തിരിച്ചടിയായി. കഴിഞ്ഞ സാമ്പത്തികവർഷം 5,89,48,429 തൊഴില്‍ദിനം സൃഷ്ടിച്ചപ്പോള്‍ ഈ സാമ്ബത്തികവർഷം ഇതുവരെ 4,12,87,944 ദിവസങ്ങളാണ് സൃഷ്ടിച്ചത്. നഷ്ടമായത് 1,76,60,485 തൊഴില്‍ദിനങ്ങള്‍.Read More →

രാജ്യത്തിന് മാതൃകയായി കൊച്ചി വാട്ടർമെട്രോ; ഒന്നരവർഷത്തിനിടെ 30ലക്ഷം യാത്രക്കാർ

കൊച്ചി: കേരളത്തിന്റെ വാട്ടർമെട്രോ കുതിക്കുകയാണ്. സർവീസ് ആരംഭിച്ച്‌ ഒന്നര വർഷത്തിനകം കൊച്ചി വാട്ടർമെട്രോയില്‍ 30 ലക്ഷത്തിലേറെ പേരാണ് യാത്ര ചെയ്തത്. രാജ്യത്തെ ആദ്യത്തെ വാട്ടർമെട്രോയുടെ ഖ്യാതി കേരളവും കടന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും എത്തിയിട്ടുണ്ട്. കൊച്ചിയുടെ മാതൃകയില്‍ വാട്ടർമെട്രോ സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങള്‍. അഹമ്മദാബാദിലും സൂറത്തിലും വാട്ടർമെട്രോയുടെ സാധ്യതകളാണ് പരിശോധിക്കുന്നത്. കൊച്ചിയില്‍നിന്നുള്ള വാട്ടർമെട്രോ സംഘം സ്ഥലം സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അവർ റിപ്പോർട്ട് നല്‍കും. ഇതിനുപുറമേ മറ്റുRead More →