‘എല്ലാ ആക്രമണങ്ങളും ഞങ്ങളെ കൂടുതൽ ശക്തരാക്കുന്നു’; യു.എസിലെ കേസിൽ പ്രതികരിച്ച് ഗൗതം അദാനി
ന്യൂഡൽഹി: എല്ലാ ആക്രമണങ്ങളും തങ്ങളെ കൂടുതൽ ശക്തരാക്കുകയാണ് ചെയ്യുന്നതെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. യു.എസ് നീതി വകുപ്പ് അഴിമതി കേസിൽ കുറ്റക്കാരനാക്കിയതിന് പിന്നാലെയാണ് ഗൗതം അദാനി യുടെ പ്രതികരണം. ഞങ്ങൾക്ക് വിജയങ്ങളും വെല്ലുവിളികളുമുണ്ടായിട്ടുണ്ട്. എന്നാൽ, ഇതൊന്നും ഞങ്ങളെ തളർത്തിയിട്ടില്ല. വെല്ലുവിളികൾ ഞങ്ങളെ കൂടുതൽ കരുത്തരാക്കുകയാണ് ചെയ്യുന്നതെന്ന് ഗൗതം അദാനി പറഞ്ഞു. ഇതിൽ ഒടുവിലത്തേതാണ് യു.എസിൽ ഉയർന്നുവന്ന കേസ്. അത് ഞങ്ങളെ കൂടുതൽ കരുത്തരാക്കുകയാണ് ചെയ്യുന്നതെന്നും അദാനി കൂട്ടിച്ചേർത്തു.Read More →




