വാഷിങ്ടൺ: ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾക്ക് വേണ്ടി പ്രാർഥനയോഗം സംഘടിപ്പിച്ച സംഭവത്തിൽ രണ്ട് ജീവനക്കാരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്. അനുമതിയില്ലാതെയാണ് പ്രാർഥന സംഘടിപ്പിച്ചതെന്ന് ആരോപിച്ചായിരുന്നു നടപടി. വ്യാഴാഴ്ച രാത്രി ഫോൺകോളിലൂടെയാണ് ഇരുവരേയും പിരിച്ചുവിട്ടതെന്ന് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. ഫോൺകോളിലൂടെയായിരുന്നു പിരിച്ചുവിടൽ. വാഷിങ്ടണിലെ മൈക്രോസോഫ്റ്റിന്റെ റെഡ്മോണ്ട് കാമ്പസിലാണ് പിരിച്ചുവിടലുണ്ടായത്. മൈക്രോസോഫ്റ്റ് അവരുടെ ക്ലൗഡ് കമ്പ്യൂട്ടിങ് ടെക്നോളജി ഇസ്രായേൽ സർക്കാറിന് വിൽക്കുന്നതിനെ എതിർക്കുന്നവരാണ് പ്രാർഥന സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം അനുമതി ഇല്ലാതെയാണ് പ്രാർഥന നടത്തിയതെന്ന്Read More →

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ വർധന. ഗ്രാമിന് 65 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7360 രൂപയായി ഉയർന്നു. പവന്റെ വിലയിൽ 520 രൂപയുടെ വർധനയുണ്ടായി. 58,880 രൂപയായാണ് പവൻ വില വർധിച്ചത്. സ്​പോട്ട് ഗോൾഡിന്റെ വില 0.2 ശതമാനം ഉയർന്നിരുന്നു. ഔൺസിന് 2,741.50 ഡോളറായാണ് ഉയർന്നത്. ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡിന്റെ വില റെക്കോഡിലേക്ക് എത്തിയിരുന്നു. ഔൺസിന് 2,758.37 ഡോളറായാണ് ഉയർന്നത്.Read More →

ക്ലിനിക്കൽ ഗവേഷണ രംഗത്ത് നിർണായകമായ പുതിയ ഉത്പന്ന ശ്രേണിയുമായി സൈജീൻ ബയോടെക്നോളജീസ്

കൊച്ചി: കാൻസർ ഡയഗ്നോസിസിലും സാംക്രമിക രോഗങ്ങളുടെ നിർണയത്തിലും എറെ പ്രധാനമായ ഡിഎൻഎ എക്സ്ട്രാക്ഷനുള്ള നവീന ഉത്പന്ന ശ്രേണി പുറത്തിറക്കി കേരളത്തിൽ നിന്നുള്ള മുൻനിര ബയോടെക് സ്റ്റാർട്ടപ്പായ സൈജീൻ ബയോടെക്നോളജീസ് പ്രെെവറ്റ് ലിമിറ്റഡ്. മലബാർ കാൻസർ സെന്റർ ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ നെസ്റ്റുമായി (MIINT) ചേർന്നാണ് ബീഡ് അടിസ്ഥാനമാക്കിയ ഡിഎൻഎ എക്സ്ട്രാക്ഷൻ കിറ്റുകളുടെ പുതിയ ശ്രേണി കമ്പനി പുറത്തിറക്കിയത്. എഫ്എഫ്പിഇ കോശങ്ങൾ, രക്തം, സ്വാബ്, നാവിലെ സ്രവങ്ങൾ എന്നിവയിൽ നിന്ന് ഡിഎൻഎRead More →

ബി.എസ്.ഇയിൽ ഒഴുകിപ്പോയത് 10 ലക്ഷം കോടി; നിഫ്റ്റിയിലും തകർച്ച

മുംബൈ: ഇന്ത്യൻ ഓഹരി വിപണികളിൽ വെള്ളിയാഴ്ചയും വൻ തകർച്ച. ബോംബെ സൂചിക സെൻസെക്സ് 600ലേറെ പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റി 24100 പോയിന്റിന് താഴെ പോയി. സാമ്പത്തിക വർഷത്തിന്റെ രണ്ടാപാദത്തിന്റെ ലാഭഫലങ്ങൾ പുറത്ത് വരുന്നതും വിദേശനിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നതും ഓഹരി വിപണിയുടെ തിരിച്ചടിക്കുള്ള കാരണങ്ങളാണ്. വെള്ളിയാഴ്ച ഒരു ഘട്ടത്തിൽ സെൻസെക്സിൽ 900 പോയിന്റിന്റെ വരെ നഷ്ടമായിരുന്നു. ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ 9.8 ലക്ഷം കോടിയുടെ ഇടിവുണ്ടായി. ബോംബെ സൂചികയിലെRead More →

ചൈനക്കെതിരായ നിയന്ത്രണങ്ങളിൽ ഇളവിനായി സമ്മര്‍ദ്ദമേറുന്നു

ന്യൂഡൽഹി: ചൈനക്കെതിരെ ഇന്ത്യ സ്വീകരിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് ആവശ്യം ഉയരുന്നു. 2020 ലെ അതിര്‍ത്തി സംഘര്‍ഷത്തിനുശേഷം ചൈനയില്‍നിന്നുള്ള നിക്ഷേപം തടയാന്‍ കേന്ദ്രം വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത് രാജ്യത്തെ വിവിധ കമ്പനികളെ പ്രതിസന്ധിയിലാക്കിയിരുന്നു. ചൈനയോടുള്ള നിലപാട് ഇന്ത്യയിലെ നിരവധി കമ്പനികളെ വെട്ടിലാക്കി. അസംസ്‌കൃതവസ്തുക്കളുടെ ഇറക്കുമതിയും സഹകരണവും നിക്ഷേപവും കുറഞ്ഞു. ഈ നീക്കത്തെ നിലവില്‍ സര്‍ക്കാരിന്റെ നടപടി പ്രതികൂലമായി ബാധിച്ചു. ചില മേഖലകളില്‍ അമേരിക്ക ചൈനക്കു മേല്‍ ഏര്‍പ്പെടുത്തിയRead More →