മുംബൈ: സ്വർണവില റോക്കറ്റുപോലെ കുതിച്ചുയർന്നിട്ടും വിൽപന മൂല്യം മുൻവർഷത്തേക്കാൾ വർധിച്ചതായി കണക്കുകൾ. ദീപാവലിക്ക് മുന്നോടിയായുള്ള ‘ധൻതേരാസ്’ ആഘോഷത്തോടനുബന്ധിച്ചാണ് സ്വർണ വില്പനയിൽ വൻവർധനവ് രേഖപ്പെടുത്തിയത്. സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായിട്ടുകൂടി ഇന്ത്യയെമ്പാടും കഴിഞ്ഞവർഷത്തേക്കാൾ 20ശതമാനം വരെ വിൽപന വർധിച്ചു. 18 കാരറ്റ് ആഭരണങ്ങൾക്കും വൻതോതിൽ ഡിമാൻഡ് അനുഭവപ്പെട്ടു. വജ്ര ആഭരണങ്ങളുടെ വിൽപനയിൽ 12 മുതൽ 15 ശതമാനം വരെ വർധനവാണ് രേഖപ്പെടുത്തിയത്. പോൽക്കീ, കുന്തൻ തുടങ്ങിയ കല്ല് പതിച്ച ആഭരണങ്ങൾക്കുംRead More →

പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപക ഉടമയുമായ ടി.പി.ജി. നമ്പ്യാർ അന്തരിച്ചു

ബെംഗളൂരു: ബിപിഎൽ സ്ഥാപക ഉടമയും പ്രമുഖ വ്യവസായിയുമായ ടി.പി.ജി. നമ്പ്യാർ (96) അന്തരിച്ചു. വ്യാഴാഴ്ച്ച രാവിലെ ബെംഗളൂരുവിലെ അവന്യു റോഡിലുള്ള വസതിയിൽ ആയിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് വളരെക്കാലമായി ചികിത്സയിലായിരുന്നു. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ മരുമകനാണ്. ഇന്ത്യൻ കൺസ്യൂമർ ഉൽപന്നങ്ങളിൽ ഒരു കാലത്ത് പ്രമുഖ കമ്പനിയായിരുന്നു ടി.പി.ജി. നമ്പ്യാർ സ്ഥാപിച്ച ബിപിഎൽ. 1963ൽ ആണ് അദ്ദേഹം ബിപിഎൽ ഇന്ത്യ സ്ഥാപിച്ചത്. കൺസ്യൂമർ ഇലക്ട്രോണിക്സ്,Read More →

മ്യൂച്വല്‍ ഫണ്ടിന്റെ വഴിയേ ചെറുകിടക്കാര്‍; നിക്ഷേപം റെക്കോഡ് ഉയരത്തില്‍

മുംബൈ: വിപണിയിലെ ചാഞ്ചാട്ടം നേട്ടമാക്കാൻ മ്യൂച്വല്‍ ഫണ്ടുകളുടെ വഴിതേടുകയാണ് ചെറുകിട നിക്ഷേപകർ. അതിന് തെളിവാണ് മ്യൂച്വല്‍ ഫണ്ട് എഎംസികളുടെ വിപണി ഇടപെടല്‍. ഒക്ടോബർ 30 വരെയുള്ള കണക്ക് പ്രകാരം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഒരു ലക്ഷം കോടി രൂപയിലധികമാണ് രാജ്യത്തെ ഓഹരികളില്‍ നിക്ഷേപം നടത്തിയത്. വിദേശ നിക്ഷേപകർ പണം പിൻവലിച്ച്‌ പോകുമ്പോഴും രാജ്യത്തെ വൻകിട നിക്ഷേപ സ്ഥാപനങ്ങളുടെ കാര്യമായ ഇടപെടല്‍ പ്രകടമാണ്. 85,000 കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് ഈ കാലയളവില്‍Read More →

കന്നുകാലി ഇൻഷുറൻസ് പദ്ധതിക്കു തുടക്കം

ഇൻഷുറൻസ്, മൃഗസംരക്ഷണ വകുപ്പുകൾ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നു സംസ്ഥാനത്തു നടപ്പാക്കുന്ന കന്നുകാലി ഇൻഷുറൻസ് പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി എന്നിവരുടെ സാന്നിധ്യത്തിൽ, ഇൻഷുറൻസ് ഡയറക്ടറുടെ ചുമതലയുള്ള ബുഷ്റ എസ്. ദീപ, മൃഗസംരക്ഷണ അഡീഷനൽ ഡയറക്‌ടർ ഡോ. കെ.സിന്ധു, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ഡപ്യൂട്ടി ജനറൽ മാനേജർ ജെന്നി പി. ജോൺ എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. 65,000 രൂപ വരെ മതിപ്പുവിലയുള്ള 50,000 കന്നുകാലികൾക്കാണ്Read More →

ദീപാവലിക്കും റെക്കോർഡ് തകർത്ത് സ്വർണം

കൊച്ചി: ദീപാവലി ദിനത്തിലും സ്വർണാഭരണപ്രിയർക്ക് ആശ്വാസമില്ലാതെ വിലക്കുതിപ്പ്. കേരളത്തിൽ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് വില പുതിയ ഉയരത്തിലെത്തി. ഗ്രാമിന് 7,455 രൂപയും പവന് 59,640 രൂപയുമാണ് വില. ഇന്നലെ രേഖപ്പെടുത്തിയ പവന് 59,520 രൂപയും ഗ്രാമിന് 6,130 രൂപയും എന്ന റെക്കോർഡ് തകർന്നു. 60,000 രൂപയെന്ന ‘മാന്ത്രികസംഖ്യ’യിലേക്ക് പവൻവിലയുള്ളത് വെറും 360 രൂപ അകലെ. ഇന്ന് ജിഎസ്ടിയും (3%) ഹോൾമാർക്ക് ഫീസും (53.10 രൂപ),Read More →