പിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

കൊച്ചി: പ്രധാനമന്ത്രി സൂര്യ ഘര്‍ പദ്ധതിക്കു കീഴില്‍ രാജ്യത്തുടനീളം നാല് ലക്ഷത്തിലധികം മേല്‍ക്കൂര സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. നവംബര്‍ 3-6 തീയതികളില്‍ ദേശീയ തലസ്ഥാനത്ത് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള ഏഴാമത് ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സ് (ഐഎസ്എ) അസംബ്ലിയുടെ കര്‍ട്ടന്‍ റൈസര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി (എംഎന്‍ആര്‍ഇ) മന്ത്രി. ‘കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ആഗോള ശ്രമങ്ങളില്‍ ഇന്ത്യ ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. ഞങ്ങള്‍Read More →

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം ഡിസംബറില്‍; ട്രയൽ റണ്ണിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് ₹4.75 കോടി

തിരുവനതപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടം ഡിസംബറില്‍ ഉദ്ഘാടനം ചെയ്യും. 2028 ഡിസംബറില്‍ രണ്ടും മൂന്നും ഘട്ടങ്ങള്‍ കമ്മിഷന്‍ ചെയ്യാനാകും. നേരത്തെയുണ്ടായിരുന്ന ധാരണ പ്രകാരം 17 വര്‍ഷത്തിന് ശേഷം പൂര്‍ത്തിയാക്കേണ്ട പദ്ധതികളാണിതെന്നും തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ട്രയല്‍ റണ്ണിന്റെ ഭാഗമായെത്തിയ കപ്പലുകളില്‍ നിന്ന് 4.7 കോടി രൂപ നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 30 വരെയുള്ള കണക്ക് അനുസരിച്ച് ആകെയെത്തിയ 29Read More →

റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് ബൈക്ക് വരുന്നു

പെട്രോള്‍ എഞ്ചിന് പകരം ഇലക്ട്രിക് പതിപ്പിലേക്ക് മാറാനുള്ള ഒരുക്കത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് ബൈക്ക് നവംബര്‍ നാലിന് പുറത്തിറങ്ങും. നവംബര്‍ ഏഴിന് തുടങ്ങുന്ന മിലാന്‍ ഓട്ടോ ഷോയ്ക്ക് മുന്നോടിയാണ് ബുള്ളറ്റിന്റെ കറണ്ടുവണ്ടിയുടെ രംഗപ്രവേശനം. എന്നാല്‍ ഇതെപ്പോഴാണ് വിപണിയിലെത്തുകയെന്ന് വ്യക്തമല്ല. ക്ലാസിക് ശ്രേണിയിലെ ബൈക്കുകളോട് സാദൃശ്യം തോന്നുന്ന രീതിയിലുള്ള മോഡേണ്‍ റെട്രോ സ്‌റ്റൈലിലുള്ള വാഹനത്തിന്റെ ടീസറും കമ്പനി പുറത്തിറക്കി. പാരച്യൂട്ടില്‍ ആകാശത്ത് നിന്നും താഴേക്ക് ഇറങ്ങുന്ന ഒരു ബൈക്കിന്റെRead More →

റാലിസ് ഇന്ത്യയുടെ അറ്റാദായം 98 കോടി രൂപ

ടാറ്റ കെമിക്കല്‍സിന്റെ അനുബന്ധ സ്ഥാപനമായ റാലിസ് ഇന്ത്യ, സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ അറ്റാദായം 19.51 ശതമാനം വര്‍ധിച്ച് മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 98 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 82 കോടി രൂപയായിരുന്നുവെന്ന് റാലിസ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 11.53 ശതമാനംRead More →

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 18% വര്‍ധിച്ചു

2024 സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 18 ശതമാനം വര്‍ധിച്ച് 325 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇതേ പാദത്തില്‍ 275 കോടി രൂപ അറ്റാദായം നേടിയിരുന്നു. അവലോകന പാദത്തില്‍ മൊത്ത വരുമാനം 2,804 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ മൊത്ത വരുമാനം 2,485 കോടി രൂപയായിരുന്നതായി സൗത്ത് ഇന്ത്യന്‍ ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ഈ പാദത്തില്‍Read More →