കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കേന്ദ്രസർക്കാരിന്റെ ദീപാവലി സമ്മാനം. ദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) മൂന്ന് ശതമാനം വർധിപ്പിക്കാൻ കേന്ദ്രം തീരുമാനിച്ചു. ബുധനാഴ്ച രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി വർധിക്കും. നിലവില്‍ ഇത് 50 ശതമാനമാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഒരു കോടിയിലധികം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസകരമാകുന്ന തീരുമാനമാണിത്.Read More →

കോഴിക്കോട്: സ്വർണവില പവന് 360 രൂപ വർധിച്ച് 57,120 രൂപയായി. ചരിത്രത്തിൽ ആദ്യമായാണ് പവൻ വില 57,000ൽ എത്തുന്നത്. ഗ്രാമിന് 45 രൂപ വർധിച്ച് 7140 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 56,760 രൂപയായിരുന്നു പവൻ വില. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വീകാര്യതയേറിയതാണ് സ്വർണ്ണവിലയുടെ വൻ കുതിപ്പിന് കാരണമായത്. അന്താരാഷ്ട്ര സ്വർണ്ണവില 2665 ഡോളറാണ് നിലവിൽ. ഇത് 2700 ഡോളർ കടന്നേക്കുമെന്നാണ് സൂചനകൾ. ഇന്നത്തെ വില അനുസരിച്ച് ഏറ്റവുംRead More →

വായ്പ പലിശനിരക്കുകൾ കുറച്ച് എസ്.ബി.ഐ

ന്യൂഡൽഹി: വായ്പ പലിശനിരക്കുകൾ കുറച്ച് എസ്.ബി.ഐ. എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള പലിശനിരക്കുകളിലാണ് എസ്.ബി.ഐ കുറവ് വരുത്തിയിരിക്കുന്നത്. 25 ബേസിക് പോയിന്റെ കുറവാണ് എസ്.ബി.ഐ വരുത്തിയിരിക്കുന്നത്. ഒക്ടോബർ 15 മുതലാണ് പുതിയ പലിശനിരക്കുകൾ നിലവിൽ വരിക. എസ്.ബി.ഐയുടെ വെബ്സൈറ്റ് പ്രകാരം എം.സി.എൽ.ആർ അടിസ്ഥാനമാക്കിയുള്ള പലിശനിരക്ക് 8.45 ശതമാനത്തിൽ നിന്നും 8.20ലേക്കായിരിക്കും കുറക്കുക. വായ്പക്ക് ചുമത്തുന്ന മിനിമം പലിശനിരക്കാണ് എം.സി.എൽ.ആർ. ഇതുപ്രകാരം ഒരു ദിവസത്തേക്ക് 8.2 ശതമാനം പലിശനിരക്കായിരിക്കും ചുമത്തുക. ഒരു മാസ​ത്തേക്കുള്ള എം.സി.എൽ.ആർRead More →

ക്രെഡിറ്റ് കാർഡ് നയങ്ങളിൽ മാറ്റം വരുത്തി ബാങ്കുകൾ

രാജ്യത്ത് ചെലവിന് അനുസരിച്ച് ആളുകളുടെ വരുമാനം വര്‍ധിക്കുന്നില്ലെന്നത് ഒരു വസ്തുത ആണ്. പണപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പലരും പെടാപ്പാട് പെടുന്നു. ഇവിടെ പലര്‍ക്കും ഒരു ആശ്വാസം ധനകാര്യ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ആണ്. സത്യത്തില്‍ ഇതൊരു വായ്പ ആണെങ്കിലും, സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ പലിശ രഹിതമായി ലഭിക്കുന്ന വായ്പ ആണിത്. വിവിധ ബാങ്ക് കാര്‍ഡുകളിലെ ആനുകൂല്യങ്ങള്‍ കണ്ട് കാര്‍ഡുകള്‍ സ്വന്തമാക്കിയവര്‍ ആണ് പലരും. എന്നാല്‍ ഇത്തരംRead More →

ജൈടെക്സ് ഗ്ലോബല്‍ എക്സ്പോയിൽ തിളങ്ങി സ്റ്റാർട്ടപ്പ് മിഷന്‍റെ 27 സ്റ്റാര്‍ട്ടപ്പുകൾ

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ദുബായ് ജൈടെക്സ് ഗ്ലോബല്‍ എക്സ്പോയില്‍ തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഭാഗമായ 27 സ്റ്റാര്‍ട്ടപ്പുകള്‍. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ആരംഭിച്ച ജൈടെക്സ് ഗ്ലോബലിലെ ജൈടെക്സ് നോര്‍ത്ത് സ്റ്റാര്‍ എന്ന സ്റ്റാര്‍ട്ടപ്പ് പരിപാടിയിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നത്. ബിസിനസ്, നിക്ഷേപ സാധ്യതകള്‍ മുന്നില്‍ക്കണ്ട് ലോകമെമ്പാടുമുള്ള നൂതന ഉത്പന്നങ്ങള്‍, സാങ്കേതിക വൈദഗ്ധ്യം, സുസ്ഥിര ആശയങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ്-നിക്ഷേപ പരിപാടിയാണ്Read More →