ഇന്ത്യയില്‍ ഉയര്‍ന്ന നിലവാരമുള്ള സ്മാര്‍ട്ട്ഫോണുകളോടുള്ള പ്രിയമേറി

ഉയര്‍ന്ന നിലവാരമുള്ള സ്മാര്‍ട്ട്ഫോണുകളോടുള്ള പ്രിയം ഇന്ത്യയില്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ഒരു ലക്ഷം രൂപയുടെ മുകളില്‍ വിലയുള്ള ആഡംബര ഫോണുകള്‍ കൂടുതല്‍ ഇന്ത്യാക്കാര്‍ സ്വന്തമാക്കുന്നു. ഇതില്‍ ആപ്പിളും സാംസംഗും മുന്‍പന്തിയില്‍ നില്‍ക്കുന്നു. 2024 ന്റെ ആദ്യ പകുതിയില്‍, ഈ പ്രീമിയം സ്മാര്‍ട്ട്ഫോണുകളുടെ കയറ്റുമതിയും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായി വര്‍ധിച്ചു. ഇത് ആഡംബര ഉപകരണങ്ങളിലേക്കുള്ള മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. ഈ വിലയേറിയ സ്മാര്‍ട്ട്ഫോണുകള്‍ മൊത്തം വിപണിയുടെ 1 ശതമാനത്തില്‍ കൂടുതലാണ്. സാംസംഗ്Read More →

ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകള്‍ കുറയ്ക്കാൻ സാധ്യത

ഓട്ടവ: ബാങ്ക് ഓഫ് കാനഡ വീണ്ടും പലിശ നിരക്കുകള്‍ കുറയ്ക്കാൻ സാധ്യത. നിരക്ക് കുറയ്ക്കുകയാണെങ്കിൽ തുടര്‍ച്ചയായ മൂന്നാം തവണയായിരിക്കുമിത്. ബാങ്ക് ഓഫ് കാനഡയും യുഎസ് ഫെഡും സെപ്തംബറില്‍ ക്വാര്‍ട്ടര്‍ പോയിന്റ് നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌കോട്ടിയാബാങ്കിലെ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇക്കണോമിക്സ് വൈസ് പ്രസിഡന്റും തലവനുമായ ഡെറക് ഹോള്‍ട്ട് പറയുന്നു. ബാങ്ക് ഓഫ് കാനഡയുടെ നീക്കത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം സെപ്തംബര്‍ 18ന് ഫെഡറല്‍ അടുത്ത നിരക്ക് തീരുമാനം പ്രഖ്യാപിക്കും. യുഎസ് ഫെഡറല്‍Read More →

ഗുണമേന്മയുള്ള നിത്യോപയോഗ ഇലക്ട്രിക് ഉപകരണങ്ങളുടെ വിതരണത്തിൽ കാര്യക്ഷമതയാർന്ന സേവനമികവ്‌ കൊണ്ട് ശ്രദ്ധയാകർഷിച്ച പാരമൗണ്ട് ഗ്രൂപ്പ് ബ്രാൻഡഡ് വെയിങ് സ്‌കെയിൽസും അവതരിപ്പിക്കുന്നു. അറ്റ്‌കോ(ATCO), ഈഗിൾ (Eagle), അക്ലസ് (Aclas) തുടങ്ങിയ മുൻനിര വെയിങ് സ്‌കെയിൽ ബ്രാൻഡുകളെ ഉപഭോക്താക്കൾക്ക് വിശദമായി പരിചയപ്പെടുത്തുകയാണ് മിഡിൽ ഈസ്റ്റിലെ പ്രമുഖ സേവനദാതാക്കളായ പാരമൗണ്ട്. ഗുണമേന്മയോടൊപ്പം ഈടുനിൽക്കുന്നതും കരുത്തുറ്റ രൂപകൽപനയും ഉപയോക്തൃ സൗഹൃദ നിർമിതിയാണെന്നതും ഈ വെയിങ് സ്‌കെയിലുകളുടെ പ്രത്യേകതകളാണ്. സാധാരണ ഉപഭോക്താവിന് താങ്ങാനാകുന്ന വിധത്തിലാണ് വില നിർണയിച്ചിരിക്കുന്നത്.Read More →

മുംബൈ: സെബി മേധാവി മാധബി ബുച്ചിന്റെ ഓഫീസിനെതിരെ വ്യാപക പരാതി. ഓഫീസിലെ ജോലി സാഹചര്യം മോശമാണെന്നാണ് ജീവനക്കാർ ധനകാര്യമന്ത്രാലയത്തിന് നൽകിയ പരാതിയിൽ പറയുന്നു. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥർ മോശം ഭാഷയാണ് ജീവനക്കാർക്കെതിരെ ഉപയോഗിക്കുന്നത്. യാഥാർഥ്യത്തോട് ഒട്ടും ചേർന്ന് നിൽക്കാത്ത ടാർജറ്റുകളാണ് ജീവനക്കാർക്ക് നൽകുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഓരോ മിനിറ്റും ഉന്ന ഉദ്യോഗസ്ഥർ ജീവനക്കാരെ നിരീക്ഷിക്കുകയാണ്. ഇത് മാനസികാരോഗ്യത്തേയും വർക്ക്-ലൈഫ് ബാലൻസിനേയും ബാധിക്കുന്നുണ്ടെന്നും ജീവനക്കാർ ധനകാര്യ മന്ത്രാലയത്തിന് എഴുതിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.Read More →

ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റർപ്രൈസസ് ആദ്യ ബോണ്ട് വിൽപനക്ക് തുടക്കം കുറിക്കുന്നു. ബുധനാഴ്ച മുതൽ അദാനിയുടെ ബോണ്ടുകൾ നിക്ഷേപകർക്ക് വാങ്ങാവുന്നതാണ്. വിവിധ വഴികളിലൂടെ നിക്ഷേപം സ്വരൂപിക്കുന്നതിനിന്റെ ഭാഗമായാണ് ഇപ്പോൾ ബോണ്ടുകളും അദാനി ഗ്രൂപ്പ് ഇറക്കുന്നത്. 800 കോടി രൂപയാണ് ബോണ്ട് വിൽപനയിലൂടെ അദാനി ഗ്രൂപ്പ് സ്വരൂപീക്കാൻ ഒരുങ്ങുന്നത്. ബോണ്ടുകളിൽ 60 ശതമാനം ഉയർന്ന വരുമാനക്കാർക്കും ​റീടെയിൽ നിക്ഷേപകർക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്. 30 ശതമാനം നോൺ ഇൻസ്റ്റിറ്റ്യൂണൽ നിക്ഷേപകർക്ക് വേണ്ടിയാണ്Read More →