4,200 കോടി രൂപ കൂടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രാനുമതി

തിരുവനന്തപുരം: 4,200 കോടി രൂപ കൂടി കടമെടുക്കാന്‍ കേരളാ സര്‍ക്കാരിന്(Kerala Government) കേന്ദ്രം അനുമതി നല്‍കി. ഓണച്ചെലവുകള്‍(Onam Expenses) നിർവ്വഹിക്കുന്നതിനാണ് കടമെടുപ്പിനുള്ള ഈ അനുമതി കേന്ദ്രം ഇപ്പോൾ നൽകിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 37,512 കോടി രൂപ കടമെടുക്കാനാണ് സംസ്ഥാനത്തിന് ആകെ അനുമതിയുള്ളത്. ഇതില്‍ ഡിസംബര്‍ വരെയുള്ള 21,253 കോടി രൂപ സെപ്റ്റംബര്‍ രണ്ടിന് സര്‍ക്കാര്‍ എടുത്ത് തീര്‍ത്തിരുന്നു. ബാക്കി തുക അടുത്ത വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ളRead More →

ജോലി രാജിവെക്കുന്നവർക്ക് സുഗമമായി വിടവാങ്ങൽ പ്രക്രിയ നടത്താൻ സഹായിക്കുന്ന കമ്പനികൾ ജപ്പാനിൽ വർധിക്കുന്നു. എക്സിറ്റ് ആൻഡ് അൽബട്രോസ് പോലുള്ള കമ്പനികൾ വൻ നേട്ടമാണ് ഇതിലൂടെ ഉണ്ടാക്കുന്നത്. 11,000​ രൂപയോളം വാങ്ങിയാണ് ജോലി രാജിവെക്കുന്ന തൊഴിലാളികൾക്ക് വേണ്ടി കമ്പനിയുമായുള്ള ഇടപാടുകളെല്ലാം ഇത്തരം സ്ഥാപനങ്ങൾ പൂർത്തിയാക്കി നൽകുന്നത്. തൊഴിലുടമയോട് തൊഴിലാളിയുടെ രാജിക്കാര്യം അറിയിക്കുന്നത് മുതൽ ഇത്തരം കമ്പനികളുടെ പണി തുടങ്ങുന്നു. കമ്പനി തൊഴിലാളിക്ക് നൽകാനുള്ള ആനുകൂല്യങ്ങളിൽ ചർച്ച നടത്തി അവസാന കരാറിലെത്തുന്നതും ഇവരാണ്.Read More →

സ്വിഗ്ഗിയുടെ വരുമാനം ഉയര്‍ന്നത് 36 ശതമാനം

ബെംഗളൂരു: ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെ(Swiggy) വരുമാനം 2023 സാമ്പത്തിക വര്‍ഷത്തിലെ 8,265 കോടി രൂപയില്‍ നിന്ന് 36 ശതമാനം വര്‍ധിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 11,247 കോടി രൂപയായി. അതേ കാലയളവില്‍, അതിന്റെ നഷ്ടം 44 ശതമാനം കുറഞ്ഞ് 4,179 കോടി രൂപയില്‍ നിന്ന് 2,350 കോടി രൂപയാവുകയും ചെയ്തു. പൊതു വിപണിയിലെ നിക്ഷേപകര്‍ പുതിയ കാലത്തെ കമ്പനികളെ ആവശ്യപ്പെടുന്ന സമയത്താണ് കമ്പനിയുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുന്നത്. അവര്‍Read More →

പൊതു-സ്വകാര്യ മേഖലകളിൽ ലോജിസ്റ്റിക് പാർക്കുകൾക്ക് അനുമതി

തിരുവനന്തപുരം: 10 ഏക്കറിലെ വലിയ ലോജിസ്റ്റിക് പാർക്കുകൾക്കും അഞ്ച് ഏക്കറിൽ മിനി ലോജിസ്റ്റിക് പാർക്കുകളും സ്ഥാപിക്കുന്നതടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി കേരള ലോജിസ്റ്റിക്സ് പാർക്ക് നയത്തിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി. ഈ പാർക്കുകളിൽ ചരക്ക് കൈകാര്യം ചെയ്യൽ, ഇൻറർ മോഡൽ ട്രാൻസ്ഫർ സൗകര്യങ്ങൾ, ആഭ്യന്തര റോഡ് ശൃംഖല പോലുള്ള അടിസ്ഥാന സൗകര്യ ഘടകങ്ങൾ, ഡോർമിറ്ററികൾ, മെഡിക്കൽ സെന്‍ററുകൾ തുടങ്ങിയ നോൺ-കോർ ഘടകങ്ങൾ എന്നിവ ഉൾപ്പെടും. നയം പ്രകാരം ചീഫ് സെക്രട്ടറിRead More →

ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ എനർജി പ്ലാന്റായ അദാനിയുടെ ഖവ്ദ പ്ലാൻ്റിൽ ഫ്രഞ്ച് കമ്പനി 444 ദശലക്ഷം ഡോളർ നിക്ഷേപിക്കും

അഹ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ എനർജി പ്ലാൻ്റിലേക്ക് ഫ്രഞ്ച് പെട്രോളിയം കമ്പനിയായ ടോറ്റൽ എനർജീസ് നിക്ഷേപം നടത്തുന്നു. 444 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ഫ്രഞ്ച് കമ്പനി നടത്തുക. ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി അദാനി ഗ്രീൻ എനർജിയും (AGEL) ടോറ്റൽ എനർജീസും കൈകോർക്കും. രണ്ട് കമ്പനികളും തുല്യ പങ്കാളിത്തത്തോടെയാകും പ്ലാൻ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 1,150 മെഗാവാട്ട് ശേഷിയുള്ളതാണ് ഗുജറാത്തിലെ ഖവ്ദയിലൊരുങ്ങുന്ന പ്ലാന്റ്. നിക്ഷേപം ഇരു കമ്പനികളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പംRead More →