സെബി മേധാവിക്കെതിരെ പി.എ.സി അന്വേഷണം നടത്തും; മാധബി ബുച്ചിനെ വിളിച്ചു വരുത്തും
ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരെ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അന്വേഷണം നടത്തും. ഈ മാസം അവസാനത്തോടെ മാധബി ബുച്ചിനെ വിളിച്ചുവരുത്തുമെന്നാണ് സൂചന. ഇക്കണോമിക്സ് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നേരത്തെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ അജണ്ടയിൽ മാധബി ബുച്ചിനെതിരായ ആരോപണങ്ങളും ഉൾപ്പെടുത്തിയിരുന്നു. സമിതിയിലെ പലരും മാധബിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുവെന്നാണ് വിവരം. കേരളത്തിൽ നിന്നുള്ള എം.പിയായ കെ.സി വേണുഗോപാലാണ് സമിതിയുടെ തലവൻ. എൻ.ഡി.എ, ഇൻഡ്യ സഖ്യ നേതാക്കളും പബ്ലിക്Read More →


