ഓണക്കാലത്ത് ഗൃഹോപകരണ വിപണിയിൽ കച്ചവടം പൊടിപൊടിക്കുന്നു

മലയാളി എന്തും വാങ്ങുന്ന കാലമെന്ന് ഓണ വിപണിയെ വിളിക്കാം. ഓഫറുകളും ഡിസ്കൗണ്ടുകളും സമ്മാന പദ്ധതികളുമെല്ലാമാണ് ഒരു കാരണം. ഓണക്കാലത്ത് കച്ചവടം പൊടിപൊടിക്കുന്ന മേഖലകളിലൊന്നാണ് ഗൃഹോപകരണ വിപണി. പുതിയവ വാങ്ങുന്നുവെന്ന് മാത്രമല്ല, പഴയത് മാറ്റി വാങ്ങുന്നതിനും മലയാളി തിരഞ്ഞെടുക്കുന്നത് ഓണക്കാലമാണ്. ഒരാഴ്ച മുമ്പുവരെ മന്ദഗതിയിലായിരുന്ന ഗൃഹോപകരണ വിപണി ഇപ്പോൾ കാര്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ടി.വി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, എ.സി, മിക്സി, മൈക്രോവേവ് ഓവൻ, എയർ ഫ്രയർ എന്നിവക്കെല്ലാമാണ് ഓണക്കാലത്ത്Read More →

ഇവി വില രണ്ട് വർഷത്തിനുള്ളിൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടേതിന് തുല്യമാകും

ന്യൂഡൽഹി: അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 64-ാമത് എസിഎംഎ വാർഷിക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “പത്ത് വർഷം മുമ്പ്, ഞാൻ ഇവികൾക്കായി പ്രേരിപ്പിക്കുമ്പോൾ, ഇന്ത്യയിലെ ഓട്ടോമൊബൈൽ ഭീമന്മാർ എന്നെ കാര്യമായി എടുത്തില്ല. ഇപ്പോൾ, അവർക്ക് അവസരം നഷ്‌ടമായിരിക്കാമെന്ന് അവർ എന്നോട് പറയുന്നു,” ഗഡ്കരി അഭിപ്രായപ്പെട്ടു. കോർപ്പറേറ്റ് സോഷ്യൽRead More →

വിജയ് മല്യ, നീരവ് മോദി തുടങ്ങിയവരുടേതടക്കമുള്ള 16,000 കോടിയുടെ ആസ്തികൾ ബാങ്കുകൾക്ക് കൈമാറി ഇഡി

മുംബൈ: ബാങ്കുകളിൽ നിന്ന് വൻതുക വായ്പ എടുത്തശേഷം മനഃപൂർവം തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യ(vijay mallya), വജ്ര വ്യാപാരി നീരവ് മോദി(Nirav modi) എന്നിവരുടേതടക്കം 16,400 കോടി രൂപയുടെ ആസ്തികൾ ബാങ്കുകൾക്ക് കൈമാറി അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി/ED). പണം തിരിമറി തടയൽ നിയമപ്രകാരം (പിഎംഎൽഎ/PMLA) കണ്ടുകെട്ടിയ സ്വത്തുക്കളാണിവ. വിജയ് മല്യയുടെ 14,131 കോടി രൂപ മതിക്കുന്ന ആസ്തികളാണ് എസ്ബിഐ നയിക്കുന്ന ബാങ്കുകളുടെRead More →

സംസ്ഥാനത്ത് റബര്‍വില കുത്തനെ ഇടിയുന്നു

കോട്ടയം: മഴകുറഞ്ഞ് തോട്ടങ്ങളില്‍ ടാപ്പിംഗ് സജീവമാകുന്നതിനിടെ തിരിച്ചടിയായി റബര്‍വിലയില്‍(Rubber Price) തിരിച്ചിറക്കം. ഒരാഴ്ച്ചയ്ക്കിടെ ആഭ്യന്തര വിപണിയില്‍(Domestic Market) 10 രൂപയ്ക്കടുത്താണ് കുറഞ്ഞത്. റബര്‍ ബോര്‍ഡിന്റെ(Rubber Board) വില 229 രൂപയുണ്ടെങ്കിലും ചെറുകിട വ്യാപാരികള്‍ ചരക്കെടുക്കുന്നത് ഇതിലും 3-4 രൂപ കുറച്ചാണ്. വില ഇനിയും ഇടിഞ്ഞേക്കുമെന്ന ആശങ്കയിലാണ് വ്യാപാരികളും കര്‍ഷകരും. സ്റ്റോക്ക് കാര്യമായി പിടിച്ചുവയ്ക്കാന്‍ ഇരുകൂട്ടരും ശ്രമിക്കുന്നില്ല. രാജ്യാന്തര വിലയിലും ഇടിവ് പ്രകടമാണ്. ഒരാഴ്ച മുമ്പ് വരെ കുതിക്കുകയായിരുന്ന വില പെട്ടെന്നാണ്Read More →

ഗുണമേന്മയുള്ള നിത്യോപയോഗ ഇലക്ട്രോണിക് ഉപകരണങ്ങളുടേത് ഉൾപ്പെടെ വിതരണത്തിൽ കാര്യക്ഷമതയാർന്ന സേവനമികവ്‌കൊണ്ട് ശ്രദ്ധയാകർഷിച്ച പാരമൗണ്ട് ഗ്രൂപ്പ് ബ്രോസ്റ്റർ പ്രഷർ ഫ്രയറുകളും അവതരിപ്പിക്കുന്നു. ഉപകാരപ്രദമാകുന്ന ഉൽപ്പന്നങ്ങൾ ഉപഭോക്താവിന് പരിചയപ്പെടുത്തുന്നതിൽ എന്നും മുൻപന്തിയിലാണ് മിഡിൽ ഈസ്റ്റിലെ പ്രമുഖ സേവന ദാതാക്കളായ പാരമൗണ്ട്. ബ്രോസ്റ്റർ കമ്പനിയുടെ പ്രഷർ ഫ്രയറുകൾ ഉപയോഗിച്ച് വേഗത്തിലും കൃത്യതയോടെയും രുചികരമായ ക്രിസ്പി ബ്രോസ്റ്റുകൾ തയ്യാറാക്കാവുന്നതാണ്. അനായാസം മികച്ച രുചിയനുഭവം ആസ്വദിക്കാൻ എന്തുകൊണ്ടും ബ്രോസ്റ്റർ കമ്പനിയുടെ പ്രശർ ഫ്രയറുകൾ മുതൽക്കൂട്ടാകുമെന്നാണ് കമ്പനി ഉറപ്പുRead More →