ന്യൂഡൽഹി: 88,000 കോടി രൂപയുടെ ലയന നീക്കം പരാജയപ്പെട്ടതിൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസും സോണി പിക്ചേഴ്സ് നെറ്റ്‍വർക്സ് ഇന്ത്യയും പരസ്പരം നൽകിയ കേസുകൾ ഒത്തുതീർന്നു. സിംഗപ്പൂർ ഇന്റർനാഷനൽ ആർബിട്രേഷൻ സെന്ററിലും ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിലും (എൻ.സി.എൽ.ടി) ഇരുകൂട്ടരും നൽകിയ കേസുകൾ പിൻവലിക്കും. ആറു മാസത്തോളം നീണ്ട തർക്കത്തിനൊടുവിലാണ് പ്രശ്നത്തിന് പരിഹാരമായത്. 2021 ഡിസംബറിൽ ഒപ്പുവെച്ച ലയന കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ സീ പരാജയപ്പെട്ടുവെന്നാരോപിച്ച് സോണിയാണ് ആദ്യം കരാറിൽനിന്ന്Read More →

കോഴിക്കോട്, ഓഗസ്റ്റ് 24, 2024 – ജെം ആന്റ് ജ്വല്ലറി വ്യവസായത്തിന് നൽകിയ അതുല്യമായ സംഭാവനയ്ക്കുള്ള ടസ്കർ നാഷണൽ അവാർഡ് 2024 സഫാ ഗ്രൂപ്പിന് ലഭിച്ചു. ഇൻഡോ കണ്ടിനന്റൽ ട്രേഡ് ആൻഡ് എൻട്രപ്രണർഷിപ്പ് പ്രമോഷൻ കൗൺസിൽ നൽകിയ ഈ പുരസ്കാരം, ഇന്ത്യയിലെ ജെം ആന്റ് ജ്വല്ലറി മേഖലയെ ശക്തിപ്പെടുത്തുന്നതിൽ സഫാ ഗ്രൂപ്പ് നൽകിവരുന്ന വേറിട്ട സംഭാവനകളെ പരിഗണിച്ചാണ്. മൂന്ന് പതിറ്റാണ്ടിലേറെയായി ജെം ആന്റ് ജ്വല്ലറി മേഖലയിൽ റീടെയിൽ, ഹോൾസെയിൽ, മാനുഫാക്ചറിങ്,Read More →

ടാറ്റ സൺസ് ഓഹരി വിപണികളിലേയ്ക്കില്ല; NBFC രജിസ്‌ട്രേഷൻ സറണ്ടർ ചെയ്തു, 20,300 കോടി കടവും തിരിച്ചടച്ചു

മുംബൈ: ടാറ്റ സൺസിന്റെ(Tata Sons) ഇന്ത്യൻ ഓഹരി വിപണി(Indian Stock Market) പ്രവേശനം കാത്തിരുന്നവർക്ക് നിരാശ. ടാറ്റ ഗ്രൂപ്പിനു കീഴിൽ വരുന്ന 410 ബില്യൺ ഡോളർ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിന്റെ ഐപിഒ(IPO) ഇനി പ്രതീക്ഷിക്കേണ്ടതില്ല. സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനി എന്ന പദവി നിലനിർത്താൻ ടാറ്റ സുപ്രധാന ചുവടുവെപ്പ് നടത്തി. ഇതിനായി 20,300 കോടിയിലധികം വരുന്ന കടം കമ്പനി തിരിച്ചടച്ചു. കൂടാതെ ടാറ്റ സൺസ് അതിന്റെ എൻബിഎഫ്‌സി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്Read More →

സൊമാറ്റോക്ക് ലാഭ വളർച്ച 1,000 ശതമാനം; ടാർഗറ്റ് വില ഉയർത്തി ജെഫ്രീസ്

മുംബൈ: ജൂൺ പാദത്തിൽ ഇന്ത്യൻ കമ്പനികളുടെ ലാഭ വളർച്ച കുറഞ്ഞെങ്കിലും സൊമാറ്റോയും മറ്റ് 10 കമ്പനികളും 1,000 ശതമാനം ലാഭ വളർച്ച കൈവരിച്ചിട്ടുണ്ട്. പ്രതിവർഷം പ്രകടനം താരതമ്യം ചെയ്താൽ സൊമാറ്റോയുടെ ജൂൺ പാദത്തിലെ ലാഭം 12,550 ശതമാനമാണ്. ജൂൺ പാദത്തിൽ ഏറ്റവുമധികം ലാഭം നേടിയ കമ്പനിയാണ് സൊമാറ്റോ. 2025 സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ ആണ് 12,550 ശതമാനം ലാഭ വളർച്ച നേടി സൊമാറ്റോയുടെ മുന്നേറ്റം. ഓഹരികളും കഴിഞ്ഞ ദിവസങ്ങളിൽRead More →

സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് ​താങ്ങായി കെഎ​ഫ്സി വായ്പ പദ്ധതി; സ്‌റ്റാർട്ടപ്പ് കോൺക്ളേവ് ആഗസ്റ്റ് 29ന്

കൊച്ചി: സംസ്ഥാനത്തെ സ്‌റ്റാർട്ടപ്പ് സംരംഭങ്ങളെ വളർച്ചയുടെ ഉയരങ്ങളിലേക്ക് നയിക്കാൻ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ(കെ.എഫ്.സി) പുതിയ പദ്ധതി തയ്യാറാക്കുന്നു. മികച്ച ആശയങ്ങളുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് തുടക്കം മുതൽ ഫണ്ട് ലഭ്യത ഉറപ്പാക്കുന്ന തരത്തിലുള്ള സമഗ്ര പദ്ധതിയാണ് നടപ്പാക്കുന്നത്. ആശയ രൂപീകരണം മുതൽ കമ്പനിയുടെ വിപുലീകരണത്തിൽ വരെ ഓരോ ഘട്ടത്തിലും വായ്പ സഹായം ലഭ്യമാക്കുന്ന കെ.എഫ്.സി സ്റ്റാർട്ടപ്പ് കേരള പദ്ധതി സംസ്ഥാനത്തെ വ്യവസായ വികസനത്തിൽ നാഴികകല്ലായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെRead More →