ന്യൂഡൽഹി: ഗൗതം അദാനിക്കെതിരായ വെളിപ്പെടുത്തലിലൂടെ പ്രശസ്തരായ ഹിൻഡൻബർഗ് റിസേർച്ച് വീണ്ടും വാർത്തകളിൽ. ഇന്ത്യയെ കുറിച്ച് വലിയ വെളിപ്പെടുത്തൽ നടത്താൻ ഒരുങ്ങുന്നുവെന്നാണ് ഹിൻഡൻബർഗ് എക്സിലെ കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. വൈകാതെ വെളിപ്പെടുത്തലുണ്ടാവുമെന്നും സ്ഥാപനം വ്യക്തമാക്കി. നേരത്തെ അദാനിയെ കുറിച്ചുള്ള വെളിപ്പെടുത്തലിലൂടെയാണ് ഹിൻഡൻബർഗ് വിവാദത്തിലായത്. കഴിഞ്ഞ വർഷം ജനുവരി 24നാണ് ഹിൻഡൻബർഗ് റിസേർച്ച് അദാനി ​ഗ്രൂപ്പിനെ രൂക്ഷമായി വിമർശിക്കുന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അദാനി ഗ്രൂപ്പ് ഓഹരി വിൽപനക്കായി ഒരുങ്ങുമ്പോഴായിരുന്നു ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്ത് വന്നത്.Read More →

ഹോങ്കോംഗിലെ ബയല്‍ ക്രിസ്റ്റലിന്റെ പങ്കാളിയാകാനൊരുങ്ങി മദേഴ്സണ്‍ ഗ്രൂപ്പ്; ഉല്‍പ്പാദനശാല ദക്ഷിണേന്ത്യയില്‍ സ്ഥാപിക്കാൻ പദ്ധതി

മുംബൈ: ആപ്പിളിന്റെ ഇന്ത്യയിലെ ബിസിനസ് പങ്കാളിയാകാനൊരുങ്ങി വാഹന ഘടക നിര്‍മാണ കമ്പനിയായ മദേഴ്സണ്‍ ഗ്രൂപ്പ്. സ്മാര്‍ട്ട്ഫോണ്‍ ഗ്ലാസുകളുടെ വമ്പന്‍ ഉല്‍പ്പാദകരായ ഹോങ്കോംഗിലെ ബയല്‍ ക്രിസ്റ്റല്‍ മാനുഫാക്ച്ചറിയുമായാണ് മദേഴ്സണ്‍ ഗ്രൂപ്പ് കൈകോര്‍ക്കുന്നത്. മൂന്നില്‍ രണ്ട് ആപ്പിള്‍ ഐഫോണുകള്‍ക്കും ഗ്ലാസ് സ്‌ക്രീനുകള്‍ നല്‍കുന്നത് ബയലാണ്.മദേഴ്സണ് 51% ഓഹരി പങ്കാളിത്തമുള്ള സംയുക്ത സംരംഭം, ദക്ഷിണേന്ത്യയില്‍ (മിക്കവാറും തമിഴ്നാട്ടില്‍) പുതിയ ഉല്‍പ്പാദനശാല നിര്‍മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2000-2500 കോടി രൂപയായിരിക്കും പദ്ധതിക്കായി മുടക്കുക. 4-5 വര്‍ഷത്തിനുള്ളില്‍ 8500Read More →

ദുബൈ ലോകത്തിലെ എറ്റവും തിരക്കേറിയ വിമാനത്താവളം

ദുബായ്: ടൂറിസം, ബിസിനസ് മേഖലകളുടെ കുതിപ്പില്‍ ദുബായ് വിമാനത്താവളത്തിന് റെക്കോര്‍ഡ് നേട്ടം. കഴിഞ്ഞ ആറുമാസത്തിനിടെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കടന്നു പോയ ദുബൈ വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരിക്കേറിയ വിമാനത്താവളമായി. ജൂണ്‍ മാസം വരെ 4.49 കോടി യാത്രക്കാരാണ് ഇതുവഴി കടന്നു പോയത്. കഴിഞ്ഞ വര്‍ഷമൊടുവില്‍ ലോകത്തെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമായിരുന്നു ദുബൈ. ഇത്തവണ അര്‍ധവാര്‍ഷിക കണക്കുകള്‍ പ്രകാരം ഒന്നാം സ്ഥാനത്തെത്തി. ടൂറിസം രംഗത്തെ വളര്‍ച്ചയും ബിസിനസ് രംഗത്തെ, പ്രത്യേകിച്ച്Read More →

റിലയന്‍സ് ട്രൂ 5ജി ടെലികോം നെറ്റ്വര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് വിപുലീകരിക്കുമെന്ന് റിലയൻസ് വാർഷിക റിപ്പോർട്ട്

മുംബൈ: അവസാന ഘട്ട ചെലവുകള്‍ക്ക് ശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അതിന്റെ ബാലന്‍സ് ഷീറ്റ് ഏകീകരിച്ചുവെന്നും അടുത്ത ഘട്ട വളര്‍ച്ചയ്ക്ക് തയ്യാറാണെന്നും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ നേടുന്നതിനും ട്രൂ 5ജി ടെലികോം നെറ്റ്വര്‍ക്കും റീട്ടെയില്‍ പ്രവര്‍ത്തനങ്ങളും വിപുലീകരിക്കുന്നതിനുമുള്ള പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു. അസ്ഥിരതയും അനിശ്ചിതത്വവും നിറഞ്ഞ ലോകത്ത്, സ്ഥിരതയുടെയും സമൃദ്ധിയുടെയും പ്രതീകമായി ഇന്ത്യ വേറിട്ടുനില്‍ക്കുന്നുവെന്ന് ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍Read More →

സിംഗപ്പൂര്‍ കമ്പനിയുടെ 51 ശതമാനം ഓഹരി ഏറ്റെടുത്ത് കേരള ആയുര്‍വേദ

കൊച്ചി: സിംഗപ്പൂര്‍ ആസ്ഥാനമായ ഒ.എം വേദിക് ഹെറിറ്റേജ് സെന്ററിന്റെ (OM Vedic Heritage Centre PTE. Limited/OVHPL) നിയന്ത്രണ ഓഹരികള്‍ സ്വന്തമാക്കി ആലുവ ആസ്ഥാനമായ പ്രമുഖ ആയുര്‍വേദ ഉത്പന്ന നിര്‍മാണ കമ്പനിയായ കേരള ആയുര്‍വേദ. പൂര്‍ണമായും കാഷ് ഇടപാട് വഴിയാണ് 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. ആയുര്‍വേദ മരുന്നുകളുടെ ഉത്പാദനവും ആയുര്‍വേദ തെറാപ്പികളും നടത്തി വരുന്ന സ്ഥാപനമാണിത്. ഏകദേശം 5.80 കോടി രൂപയാണ് (9.16 സിംഗപ്പൂര്‍ ഡോളര്‍) 2022-23 സാമ്പത്തികRead More →