വിശ്വാസ്യത തകർന്നു; നിക്ഷേപകരുടെ സമ്പാദ്യം നഷ്ടമായാൽ ആരാണ് ഉത്തരവാദി -രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഓഹരി നിയന്ത്രണ ഏജൻസിയായ സെബിക്കെതിരെ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സെബിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നുവെന്നും നിക്ഷേപകരുടെ സമ്പാദ്യം നഷ്ടമായാൽ ആരാണ് ഉത്തരവാദിയാവുകയെന്നും രാഹുൽ ചോദിച്ചു. എന്തുകൊണ്ടാണ് സെബി ചെയർപേഴ്സൺ രാജിവെക്കാത്തത്‍?. സംയുക്ത പാർലമെന്ററി അന്വേഷണത്തോട് സർക്കാർ ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഇപ്പോൾ വ്യക്തമായെന്നും ഈ വെളിപ്പെടുത്തലിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടുമോയെന്നും രാഹുൽ ചോദിച്ചു. സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനും അവരുടെ ഭർത്താവിനും അദാനി പണമിടപാട്Read More →

