വർഷങ്ങളായി നടത്തിവന്ന ഓഹരി ക്രമക്കേടുകളും അക്കൗണ്ടിങ് തട്ടിപ്പുകളുമാണ് ചൂണ്ടിക്കാട്ടിയതെന്ന് ഹിൻഡെൻബർഗ്
ന്യൂഡൽഹി: ‘സെബി’യുടെ കാരണംകാണിക്കൽ നോട്ടീസ് അസംബന്ധമാണെന്നും ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ അഴിമതി ചൂണ്ടിക്കാട്ടുന്നവരെ നിശ്ശബ്ദരാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഹിൻഡെൻബർഗ്. ഓഹരി വിപണിയിൽ ക്രമക്കേടുകൾ നടത്തിയെന്നാരോപിച്ച് അദാനി ഗ്രൂപ്പിനെതിരെ റിപ്പോർട്ട് പ്രസിദ്ധീകരിച്ച യു.എസ് ആസ്ഥാനമായ ഹിൻഡൻബർഗ് റിസർച്ചിന് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് ഹിൻഡൻബർഗിന്റെ പ്രതികരണം. അദാനി ഗ്രൂപ് ഓഹരികളിലെ ഇടപാടുകളിൽ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ്. ഹിൻഡെൻബർഗ് തന്നെയാണ് നോട്ടീസ് ലഭിച്ചRead More →




