ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിലാദ്യമായി 80,000 പോയിന്‍റ് ഭേദിച്ചു; നിക്ഷേപക സമ്പത്തിൽ 2.1 ലക്ഷം കോടിയുടെ കുതിപ്പ്

മുംബൈ: ബോംബെ ഓഹരി സൂചികയായ ബിഎസ്ഇ സെൻസെക്സ് ചരിത്രത്തിലാദ്യമായി 80,000 പോയിന്‍റ് ഭേദിച്ചു. വ്യാപാരത്തിന്‍റെ ആദ്യ മിനിറ്റുകളിൽ തന്നെ 570 പോയിന്‍റിലധികം (0.7%) കുതിച്ച് സെൻസെക്സ് ഈ നാഴികക്കല്ല് മറികടക്കുകയായിരുന്നു. വ്യാപാരം ആദ്യ മണിക്കൂർ പിന്നിടുമ്പോഴേക്കും 605 പോയിന്‍റ് നേട്ടവുമായി 80,040ലാണ് സെൻസെക്സുള്ളത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയും പുത്തൻ ഉയരം തൊട്ടു. 174 പോയിന്‍റ് (0.72%) കുതിച്ച് 24,298ലാണ് വ്യാപാരം പുരോഗമിക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ കാഴ്ചവയ്ക്കുന്ന മുന്നേറ്റമാണ്Read More →

റിലയന്‍സിന്റെ വിപണിമൂല്യം 10,000 കോടി ഡോളര്‍ വര്‍ധിക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

മുംബൈ: റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ വിപണിമൂല്യത്തില്‍ 10,000 കോടി ഡോളര്‍ വര്‍ധനയുണ്ടാകുമെന്ന്‌ ആഗോള ബ്രോക്കറേജ്‌ ആയ മോര്‍ഗന്‍ സ്റ്റാന്‍ലി വിലയിരുത്തുന്നു. കഴിഞ്ഞ മൂന്ന്‌ പതിറ്റാണ്ടിനിടെ റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ ഓഹരിയുടമകള്‍ക്ക്‌ രണ്ട്‌-മൂന്ന്‌ മടങ്ങ്‌ നേട്ടം നല്‍കി. ഓരോ പതിറ്റാണ്ടിലും വിപണിമൂല്യത്തില്‍ 6000 കോടി ഡോളറിന്റെ വര്‍ധനയുണ്ടായി. മോര്‍ഗന്‍ സ്റ്റാന്‍ലി റിലയന്‍സില്‍ ലക്ഷ്യമാക്കുന്ന വില ഉയര്‍ത്തി. 3540 രൂപയിലേക്ക്‌ ഈ ഓഹരി ഉയരുമെന്നാണ്‌ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിഗമനം. ഓവര്‍വെയിറ്റ്‌ എന്ന റേറ്റിംഗാണ്‌ ഈ ഓഹരിക്ക്‌Read More →

കേന്ദ്ര ബജറ്റ് 2024: മൂലധന നേട്ട നികുതിയില്‍ മാറ്റംവരുത്തുമെന്ന പ്രതീക്ഷയിൽ നിക്ഷേപകര്‍

നരേന്ദ്ര മോദി സർക്കാർ വീണ്ടുമൊരു ബജറ്റ് അവതരിപ്പിക്കാനിരിക്കെ മൂലധന നേട്ട നികുതിയിൽ മാറ്റംവരുത്തുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. ഓഹരി, ഡെറ്റ്, റിയൽ എസ്റ്റേറ്റ് എന്നിവയിലെ നേട്ടത്തിന് നിലവിൽ വ്യത്യസ്ത നികുതി നിരക്കുകളാണ് ബാധകം. 10 ശതമാനം മുതൽ 30 ശതമാനം വരെയാണ് മൂലധന നേട്ടത്തിനുള്ള നികുതി ബാധ്യത. ഒരു വർഷം മുതൽ മൂന്നു വർഷംവരെ നിക്ഷേപം കൈവശം വെച്ചാലാണ് ദീർഘകാല മൂലധന നേട്ട നികുതി ബാധകമാകുക. ഓരോ നിക്ഷേപ ആസ്തികൾക്കും വ്യത്യസ്തRead More →

ഷാ​ര്‍ജ: യു.​എ.​ഇ​യി​ലെ ചെ​റു​കി​ട മേ​ഖ​ല​യി​ൽ സ​ന്ദ​ർ​ശ​ക​രെ ഏ​റെ ആ​ക​ർ​ഷി​ച്ച ‘10, 20, 30’ പ്ര​മോ​ഷ​ന് സ​ഫാ​രി ഹൈ​പ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം. ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ പ്ര​മോ​ഷ​നി​ൽ പ​ങ്കാ​ളി​ക​ളാ​കാം. ഗു​ണ​നി​ല​വാ​ര​മു​ള്ള മി​ക​ച്ച ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​ക്ക് ല​ഭ്യ​മാ​ക്കു​ന്ന പ്ര​മോ​ഷ​ൻ വേ​ന​ല​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ ഏ​റെ സ​ഹാ​യ​ക​ര​മാ​വു​മെ​ന്ന്​ സ​ഫാ​രി ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ പ​റ​ഞ്ഞു. യു.​എ.​ഇ​യി​ലെ മ​റ്റു റീ​ട്ടെ​യി​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ചു​രു​ങ്ങി​യRead More →

മുംബൈ: ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സൂചിക സെൻസെക്സ് 80,000 പോയിന്റ് പിന്നിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായ 80,039 പോയിന്റിലാണ് സെൻസെക്സിന്റെ വ്യാപാരം. നിഫ്റ്റി 169 പോയിന്റ് ഉയർന്ന് 24,292 പോയിന്റിലെത്തി. നിഫ്റ്റിയിലും മികച്ച നേട്ടമാണ് ഇന്ന് ഉണ്ടായത്. സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് എച്ച്.ഡി.എഫ്.സി ബാങ്കാണ്. 2.51 ശതമാനം നേട്ടത്തോടെ 1774.05 രൂപയിലാണ് ഓഹരികൾ വ്യാപാരം നടത്തുന്നത്. നിഫ്റ്റി മിഡ്ക്യാപ്, സ്മോൾ ക്യാപ്Read More →