“ഇന്ത്യൻ 2” ചിത്രത്തിന് റിലീസിനുമുന്നേ റെക്കോർഡുകൾ
ഉലകനായകൻ കമല്‍ഹാസൻ നായകനാകുന്ന ഇന്ത്യൻ 2 ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് ജൂലൈ 12നാണ്. ഭാരതീയുഡു 2 എന്ന പേരിലാണ് ചിത്രം തെലുങ്കിലെത്തുക. വൻ തുകയ്‍ക്കാണ് തെലുങ്ക് പതിപ്പിന്റെ തിയറ്റര്‍ റൈറ്റ്‍സ് വിറ്റുപോയത് എന്നാണ് റിപോർട്ടുകൾ.തെലുങ്കില്‍ മൊഴിമാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. ഭാരതീയുഡു 2വിന് ലഭിച്ചിരിക്കുന്നത് 24 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. തമിഴില്‍ നിന്ന് മൊഴിമാറ്റി വരുന്ന ചിത്രങ്ങളില്‍ തെലുങ്കില്‍ ഉയര്‍ന്ന തുകയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ്Read More →



