കൂടുതൽ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം; ബജറ്റ് സമ്മേളനത്തിൽ നിയമങ്ങളിൽ മാറ്റം വരുത്തും
ന്യൂഡൽഹി: കൂടുതൽ പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. ഇതിനായി ബാങ്കിങ് റെഗുലേഷൻ ആക്ടിലും മറ്റ് ചില നിയമങ്ങളിലും സർക്കാർ മാറ്റം വരുത്തും. പൊതുമേഖല ബാങ്കുകളിലെ സർക്കാറിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ നിന്നും താഴെയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പൊതുമേഖല ബാങ്കുകളിലെ ഓഹരി വിൽപനയിലൂടെ അധിക തുക സ്വരൂപിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. പി.ടി.ഐയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ബാങ്കിങ് റെഗുലേഷൻ ആക്ടിന് പുറമേ 1970,1980 വർഷങ്ങളിലെ ബാങ്കിങ് കമ്പനീസ്Read More →

