വാഷിങ്ടൺ: മുൻ യു.എസ് പ്രസിഡന്റിന്റെ ഡോണാൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ പ്രതിസന്ധിക്ക് കാരണമാകുമെന്ന് നൊബേൽ സമ്മാന ജേതാക്കൾ. സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ 16 പേരാണ് ട്രംപിന്റെ നയങ്ങൾക്കെതിരെ രംഗത്തെത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്റെ സാമ്പത്തിക നയങ്ങൾ ട്രംപി​ന്റേതിനേക്കാൾ മികച്ചതാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ പറഞ്ഞു. ട്രംപ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ പ്രതികരണം. ട്രംപിന്റെ സാമ്പത്തിക നയങ്ങൾ പണപ്പെരുപ്പത്തിന് ഇടയാക്കും. ഇത്Read More →

ന്യൂഡൽഹി: അതിസമ്പന്നർക്ക് അധിക നികുതി ഏർപ്പെടുത്തുന്നതിനെ 74 ശതമാനം ഇന്ത്യക്കാരും അനുകൂലിക്കുന്നുവെന്ന് സർവേ റിപ്പോർട്ട്. ജി20 യോഗത്തിൽ അതിസമ്പന്നർക്ക് അധിക നികുതി ഏർപ്പെടുത്തുന്നതിന് വേണ്ടിയുള്ള നിർദേശം ബ്രസീൽ അവതരിപ്പിക്കാനിരിക്കെയാണ് ഇതുസംബന്ധിച്ച് സർവേ നടത്തിയത്. ജി20 രാജ്യങ്ങളിലെ സർവേ നടത്തിയവരിൽ 68 ശതമാനം ആളുകളും ഇന്ത്യയിൽ 74 ശതമാനം പേരും അധിക നികുതിയെ പിന്തുണച്ചുവെന്ന് സർവേ പറയുന്നു. ആഗോളതലത്തിലുള്ള പട്ടിണി, അസമത്വം, കാലാവസ്ഥ വ്യതിയാനം എന്നിവ തടയുന്നതിന് അതിസമ്പന്നർക്ക് അധിക നികുതിRead More →

ഡെയറി മേഖലയിൽ രാജ്യത്തെ ആദ്യ ഓഫ്-ഗ്രിഡ് സോളാർ പവർ പ്ലാന്റുമായി സാപിൻസ്

കിഴക്കമ്പലത്തെ 50,000 ലിറ്റർ സംസ്‌കരണ ശേഷിയുള്ള പ്ലാൻ്റിൻ്റെ മുഴുവൻ ഊർജ ആവശ്യവും നിറവേറ്റാൻ കെല്പുള്ളതാണ് 2.8 കോടി രൂപ ചെലവിൽ സ്ഥാപിച്ച 200 കിലോവാട്ട് പ്ലാൻ്റ് കൊച്ചി: പ്രമുഖ ഡെയറി ഉൽപ്പന്ന കമ്പനിയായ സാപിൻസ് ഈ മേഖലയിൽ ആദ്യത്തെ ഓഫ്-ഗ്രിഡ് സോളാർ പവർ പ്ലാൻ്റ് സ്ഥാപിച്ച് ചരിത്ര നേട്ടം കുറിച്ചു. കിഴക്കമ്പലത്ത് 50,000 ലിറ്റർ സംസ്‌കരണശേഷിയുള്ള നവീകരിച്ച പ്ലാൻ്റിൻ്റെ മുഴുവൻ ഊർജ ആവശ്യങ്ങളും നിറവേറ്റാൻ 2.8 കോടി രൂപ ചെലവിൽRead More →

കൊച്ചി മെട്രോ പിങ്ക് ലൈന്‍ കരാര്‍ അഫ്‌കോണ്‍സിന്

കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണ കരാര്‍ അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് (Afcons Infrastructure Ltd.) ലഭിച്ചു. 1,141.32 കോടി രൂപയുടേതാണ് കരാര്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോര്‍ പാര്‍ക്ക് വരെയാണ് രണ്ടാംഘട്ടത്തില്‍ പൂര്‍ത്തിയാക്കുക. 11.2 കിലോമീറ്ററാണ് ദൂരം. പിങ്ക് ലൈനായ ഈ റൂട്ടില്‍ 11 സ്റ്റേഷനുകളും ഉണ്ടാകും. ഡിസംബര്‍ 23ന് ആണ് ടെണ്ടര്‍ സമര്‍പ്പിച്ചത്. കരാര്‍ സ്വന്തമാക്കാന്‍ മല്‍സരരംഗത്തുണ്ടായിരുന്ന മറ്റ് കമ്പനികള്‍ ടെണ്ടര്‍ വ്യവസ്ഥകള്‍Read More →

പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് 5000 കോടി രൂപ സമാഹരിക്കുന്നു

രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് 5000 കോടി രൂപ സമാഹരിക്കുന്നു. സ്ഥാപന നിക്ഷേപകരില്‍ നിന്നായിരിക്കും സമാഹരണം എന്ന് കമ്പനി അറിയിച്ചു. ഓഹരി വില്പനയിലൂടെ ധനസമാഹരണം പൂര്‍ത്തിയാക്കും. ദക്ഷിണേന്ത്യയില്‍ കമ്പനിക്ക് മികച്ച സാന്നിധ്യമുണ്ട്. ഓഹരികള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ കമ്പനിയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള പ്രസ്റ്റീജ് ഹോസ്പിറ്റാലിറ്റി വെഞ്ച്വേഴ്സ് വഴി ഹോസ്പിറ്റാലിറ്റി വിഭാഗത്തിന്റെ ആസ്തികള്‍ വില്‍ക്കാനും പ്രസ്റ്റീജ് എസ്റ്റേറ്റ്‌സ് ബോര്‍ഡ് അംഗീകാരം നല്‍കി. ഹോസ്പിറ്റാലിറ്റി ആസ്തികളുടെ ധനസമ്പാദനത്തിനായി മേല്‍നോട്ടം വഹിക്കുന്നതിന്Read More →