കോ​ട്ട​യം: സം​സ്ഥാ​ന​ത്ത്​ നെ​ൽ ഉ​ൽ​പാ​ദ​ന​ത്തി​ൽ വ​ൻ ഇ​ടി​വ്. ആ​റു​വ​ർ​ഷ​ത്തി​നു​ശേ​ഷം വീ​ണ്ടും ഉ​ൽ​പാ​ദ​നം ആ​റു​ല​ക്ഷം ട​ണ്ണി​ൽ താ​ഴെ​യെ​ത്തി. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 1.73 ല​ക്ഷം ട​ണ്ണി​ന്‍റേ​താ​ണ്​ കു​റ​വ്. ക​ഴി​ഞ്ഞ വ​ർ​ഷം 7.31 ല​ക്ഷം ട​ൺ നെ​ല്ലാ​യി​രു​ന്നു സ​പ്ലൈ​കോ സം​ഭ​രി​ച്ച​തെ​ങ്കി​ൽ ഇ​ത്ത​വ​ണ 5.58 ട​ണ്ണാ​യി കു​റ​ഞ്ഞു. ആ​റു​വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ്​ ഉ​ൽ​പാ​ദ​നം കു​ത്ത​നെ ഇ​ടി​യു​ന്ന​ത്. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത്​ നെ​ല്ലു​ൽ​പാ​ദ​ന​ത്തി​ൽ വ​ൻ കു​തി​പ്പാ​ണു​ണ്ടാ​യ​ത്. പ്ര​ള​യ​ത്തി​നു പി​ന്നാ​ലെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി നെ​ല്ലു​ൽ​പാ​ദ​നം ആ​റു​ല​ക്ഷം ട​ൺ ക​ട​ന്നു. തൊ​ട്ടു​മു​മ്പു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽRead More →

എക്കാലത്തെയും മികച്ച പ്രകടനവുമായി കെഎഫ്സി

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. സംസ്ഥാന സർക്കാരിന് ഈ വര്‍ഷം 36 കോടി രൂപയുടെ ലാഭവിഹിതമാണ് കെഎഫ്സി പ്രഖ്യാപിച്ചത്. ജൂൺ 24ന് തിരുവനന്തപുരത്ത് ചേർന്ന കെഎഫ്‌സിയുടെ 71-ാമത് വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. ഒരു ഓഹരിക്ക് 5 രൂപയാണ് ലാഭവിഹിതം. കെഎഫ്‌സിയുടെ 99ശതമാനം ഓഹരികൾ സംസ്ഥാന സർക്കാരിന്റേതാണ്. സിഡ്ബി, എസ്ബിഐ എൽഐസി എന്നവയാണ് മറ്റ് ഓഹരിയുടമകളിൽ. കെഎഫ്സി അറ്റാദായത്തിൽ ഗണ്യമായ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.Read More →

സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞു സ്വർണ വില

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഇടിഞ്ഞു സ്വർണ വില. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ബുധനാഴ്ച വിലയിടിഞ്ഞത്. ഗ്രാമിന് 25 രൂപയും പവന് 200 ഇടിഞ്ഞു ഗ്രാമിന് 6,600 രൂപയും പവന് 52,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 6,625 രൂപയിലും പവന് 53,000 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. ജൂൺ 7 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെRead More →

ദക്ഷിണേന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിച്ച് മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ്

കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് (മുത്തൂറ്റ് ബ്ലൂ) സ്ഥാപനമായ മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് (എംആർഐബിഎസ്) തങ്ങളുടെ പുതിയ ഓഫീസ് കൊച്ചിയിലെ പാലാരിവട്ടത്ത് ആരംഭിച്ചു. 137 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ കീഴിലുള്ള ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് ബ്രോക്കിംഗ് കമ്പനികളിലൊന്നാണ് മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ്. പുതിയ ഓഫീസിന്റെ ഉദ്‌ഘാടനം കുട്ടുക്കാരൻ ഗ്രൂപ്പ് സ്ഥാപനമായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് മാനേജിങ് ഡയറക്ടർRead More →

മൂലധന ചെലവ് 1.3 ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ അദാനി ഗ്രൂപ്പ്

മുംബൈ: ഇന്ത്യന്‍ തുറമുഖ-പവര്‍ കമ്പനിയായ അദാനി ഗ്രൂപ്പ് 2025 സാമ്പത്തിക വര്‍ഷത്തില്‍ മൂലധനച്ചെലവ് 700 ബില്യണ്‍ രൂപയില്‍ നിന്ന് 1.3 ട്രില്യണ്‍ രൂപയായി (15.6 ബില്യണ്‍ ഡോളര്‍) വര്‍ദ്ധിപ്പിക്കുമെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജുഗേഷിന്ദര്‍ സിംഗ് പറഞ്ഞു. ഗ്രൂപ്പിന്റെ റിന്യൂവബിള്‍ എനര്‍ജി വിഭാഗമായ അദാനി ഗ്രീന്‍ എനര്‍ജി 6 ജിഗാവാട്ട് ശേഷി കൂട്ടാന്‍ 340 ബില്യണ്‍ രൂപ ചെലവഴിക്കുമെന്ന് സിംഗ് അഹമ്മദാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്തെ കുതിച്ചുയരുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെRead More →