യെസ് ബാങ്ക് 500 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്
മുംബൈ: രാജ്യത്തെ തൊഴിൽ മേഖലയിലെ പിരിച്ചുവിടലിന്റെ വാർത്തകൾ അവസാനിക്കുന്നില്ല. സ്വകാര്യ ബാങ്കായ യെസ് ബാങ്ക് 500 ജീവനക്കാരെ പിരിച്ചുവിട്ടതായുള്ള റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്നത്. ബാങ്കിന്റെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചെലവ് ചുരുക്കി ഡിജിറ്റൽ ബാങ്കിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബാങ്കിന്റെ പദ്ധതി. ബാങ്കിന്റെ പ്രവർത്തനച്ചെലവ് കുറയ്ക്കാനും കൂടുതൽ ലാഭകരമാക്കാനുമാണ് നീക്കം. ഇതിന്റെ ഭാഗമായി കൂടുതൽ ജീവനക്കാരെ ജോലിയിൽ നിന്ന് പുറത്താക്കാനും സാധ്യതയുണ്ട്. പിരിച്ചുവിട്ട ജീവനക്കാർക്ക് 3 മാസത്തെ ശമ്പളംRead More →




