ഈയാഴ്ച അരങ്ങേറുന്നത് 10 ഐപിഒകൾ

മുംബൈ: പ്രാരംഭ ഓഹരി വിൽപനയ്ക്കായി (ഐപിഒ) ഈയാഴ്ച അണിനിരക്കുന്നത് 10 കമ്പനികൾ. കഴിഞ്ഞദിവസങ്ങളിലായി ഐപിഒ നടത്തിയ 11 കമ്പനികളുടെ ലിസ്റ്റിങ്ങും (ഓഹരി വിപണിയിലെ വ്യാപാരത്തുടക്കം) ഈയാഴ്ച നടക്കും. അലൈഡ് ബ്ലെൻഡേഴ്സ് ആൻഡ് ഡിസ്റ്റിലേഴ്സ്, വ്രജ് അയൺ ആൻഡ് സ്റ്റീൽ, ശിവാലിക് പവർ കൺട്രോൾ, സിൽവൻ പ്ലൈബോർഡ്, മാസൺ ഇൻഫ്രാടെക്, വിസാമൻ ഗ്ലോബൽ സെയിൽസ്, അകികോ ഗ്ലോബൽ സർവീസസ്, ഡിവൈൻ പവർ എനർജി, പെട്രോ കാർബൺ ആൻഡ് കെമിക്കൽസ്, ഡൈൻസ്റ്റെൻ ടെക്Read More →

സ്‌പോർട്‌സ് ക്ലൈംബിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി ഡോ. രാജ്‌മോഹൻ പിള്ളയെ തിരഞ്ഞെടുത്തു

സാഹസികത നിറഞ്ഞതും ഇന്ത്യയിൽ സമീപകാലത്ത് പ്രചാരം നേടുന്നതുമായ ഒരു കായികയിനമാണ് സ്‌പോർട്‌സ് ക്ലൈംബിംഗ്. പാരീസ് 2024, ലോസ് ഏഞ്ചൽസ് 2028 ലും ഒളിമ്പിക് ഗെയിംസിൽ സ്പോർട്സ് ക്ലൈമ്പിങ് രണ്ടിനങ്ങളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം: സ്‌പോർട്‌സ് ക്ലൈംബിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എസ്‌സിഎഫ്ഐ) പുതിയ പ്രസിഡൻ്റായി മലയാളിയും ബീറ്റ ഗ്രൂപ്പ് ചെയർമാനുമായ ഡോ.രാജ്മോഹൻ പിള്ളയെ തിരഞ്ഞെടുത്തു. ഞായറാഴ്ച തിരുവനന്തപുരം ടെന്നീസ് ക്ലബ്ബിൽ വെച്ച് നടന്ന സമ്മേളനത്തിലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഒളിമ്പിക് സാധ്യതകളിൽ പ്രത്യേകRead More →

സ്റ്റാൻലി ലൈഫ്സ്റ്റൈൽസ് ഐപിഒ നാളെ വരെ

മുംബൈ: ഫർണിച്ചർ നിർമാതാക്കളായ സ്റ്റാൻലി ലൈഫ്സ്റ്റൈൽസ് ഐപിഒ നാളെ അവസാനിക്കും. ഇഷ്യൂവിലൂടെ 537.02 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 200 കോടി രൂപയുടെ പുതിയ ഇഷ്യൂവും 337 കോടി രൂപയുടെ ഓഫർ ഫോർ സയിലും ഉൾപ്പെടുന്നു. സുനിൽ സുരേഷും ശുഭ സുനിലുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ. പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 351-369 രൂപയാണ്. കുറഞ്ഞത് 40 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവുംRead More →

പയറുവർഗങ്ങളുടെ പൂഴ്ത്തിവെയ്പ്പ് തടയാൻ നടപടിയുമായി കേന്ദ്രം

ദില്ലി: തുവര പരിപ്പ്, ചന കടല, എന്നിവയ്ക്ക് സെപ്റ്റംബർ വരെ സ്റ്റോക്ക് പരിധി ഏർപ്പെടുത്താൻ കേന്ദ്രം പദ്ധതിയിടുന്നതായി റിപ്പോർട്ട്. വിലക്കയറ്റവും വിളനാശവും വിതരണത്തെ ബാധിക്കുന്നതിനെക്കുറിച്ചുള്ള നിരന്തരമായ ആശങ്കകൾക്കിടയിൽ ആണ് നടപടി എന്നാണ് വിലയിരുത്തൽ. ആഴ്ചയിൽ രണ്ടുതവണ പയറുവർഗ്ഗങ്ങളുടെ സ്റ്റോക്ക് പ്രഖ്യാപിക്കാൻ സ്വകാര്യ വൻകിട ചില്ലറ വ്യാപാരികളോട് സർക്കാർ ആവശ്യപ്പെട്ടേക്കും. കസ്റ്റം വെയർഹൗസുകളിൽ വൻതോതിൽ ഇറക്കുമതി ചെയ്ത പയറുവർഗ്ഗങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്ന സംശയത്തിൻ്റെ പശ്ചാത്തലത്തിൽ പൂഴ്ത്തിവയ്പ്പ് തടയാൻ ഇറക്കുമതി ചെയ്ത ചരക്ക് ഉൾപ്പടെ,Read More →

പ്രവർത്തനരഹിതമായ വാലറ്റുകൾ അടച്ചുപൂട്ടുമെന്ന് പേടിഎം

ഒരു വർഷമായി ഇടപാടുകളൊന്നുമില്ലാത്ത സീറോ ബാലൻസുള്ള വാലറ്റുകൾ അടച്ചുപൂട്ടുമെന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് അറിയിച്ചു. ഇത്തരം അകൌണ്ടുകളുടെ ഉടമകൾക്ക് മുന്നറിയിപ്പ് നൽകും. 2024 ജൂലൈ 20-നായിരിക്കും വാലറ്റുകൾ ക്ലോസ് ചെയ്യുക. അക്കൗണ്ടുകളിലോ വാലറ്റുകളിലോ ഉള്ള നിലവിലുള്ള ബാലൻസിനെ ഈ നിർദ്ദേശം ബാധിക്കില്ല. 2024 ജനുവരി 31-ന്, നിയമ ലംഘനങ്ങളും റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി 2024 മാർച്ച് മുതൽ ബാങ്കിംഗ് സേവനങ്ങൾ അവസാനിപ്പിക്കാൻ ആർബിഐ പേടിഎമ്മിനോട് ആവശ്യപ്പെടുകയായിരുന്നു.Read More →