2025ൽ ഓഹരി വിപണികൾ തകർന്നടിയും; കാത്തിരിക്കുന്നത് 2008നേക്കാളും വലിയ തകർച്ച
2025ൽ ഓഹരി വിപണികൾ തകർന്നടിയുമെന്ന പ്രവചനവുമായി യു.എസ് സാമ്പത്തികശാസ്ത്രജ്ഞൻ. 2008നേക്കാളും വലിയ പ്രതിസന്ധിയാണ് വിപണികളെ കാത്തിരിക്കുന്നതെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ യു.എസ് ശാസ്ത്രജ്ഞനായ ഹാരി ഡെന്റ് പറയുന്നു. സമ്പദ്‍വ്യവസ്ഥകളെ പഠനവിധേയമാക്കുന്നതിനായി തന്റേതായ സിദ്ധാന്തം വികസിപ്പിച്ചെടുത്ത സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഹാരി ഡെന്റ്. ഇപ്പോൾ ഓഹരി വിപണിയിലുണ്ടായ നേട്ടം കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ്. സമ്പദ്‍വ്യവസ്ഥക്ക് നൽകുന്ന ഉത്തേജനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ പെരുപ്പിച്ചെടുത്തRead More →

