ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ടെസ്‍ല മേധാവി ഇലോൺ മസ്കിനെ മറികടന്ന് മാർക്ക് സക്കർബർഗ്. 2020ന് ശേഷം ആദ്യമായാണ് ഫേസ്ബുക്ക് സഹസ്ഥാപകൻ മസ്കിനെ പിന്തള്ളുന്നത്. ബ്ലൂംബർഗ് വെള്ളിയാഴ്ച പുറത്തുവിട്ട ശതകോടീശ്വരന്മാരുടെ പട്ടികയിൽ നിലവിൽ സക്കർബർഗ് മൂന്നും ഇലോൺ മസ്ക് നാലും സ്ഥാനത്താണ്. മാർച്ചിന്റെ തുടക്കത്തിൽ ഒന്നാമതുണ്ടായിരുന്ന മസ്ക് നാലാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. വിലകുറഞ്ഞ കാറിനായുള്ള പദ്ധതി ടെസ്‌ല റദ്ദാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതോടെ ഓഹരികൾ ഇടിഞ്ഞതാണ് മസ്കിന് തിരിച്ചടിയായത്. മസ്കിന്റെ ആസ്തിയിൽRead More →

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്. പവന് 960 രൂപ വർധിച്ച് 52,280 രൂപയിലെത്തി. ഗ്രാമിന് 120 കൂടി 6,535 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഏപ്രിൽ ഒന്നിന് 50,880 രൂപയായിരുന്നു പവൻ വില. രണ്ടാം തീയതി വില 50,680 രൂപയിലേക്ക് താഴ്ന്നു. തുടർന്ന് മൂന്ന്, നാല് തീയതികളിൽ 51,280ലേക്കും 51,680ലേക്കും ഉയർന്നു. ഏപ്രിൽ അഞ്ചിന് പവൻ വില 51,320 രൂപയിലേക്ക് വീണ്ടും താഴ്ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായRead More →

മുംബൈ: തുടർച്ചയായ ഏഴാം തവണയും പലിശനിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. ഭക്ഷ്യ വിലക്കയറ്റം നിരീക്ഷിച്ചുവരികയാണെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ പണനയത്തിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷം റിസർവ് ബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. അതിന് മുമ്പ്, 2022 മേയ് മുതൽ ആറുതവണയായി പലിശനിരക്കിൽ 250 അടിസ്ഥാന പോയന്റ് വർധന വരുത്തിയിരുന്നു. ഇത്തവണ, ആറംഗRead More →

കോ​ട്ട​യം: കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു കോ​ള​ജി​ന്റെ ഫു​ഡ് ടെ​ക്നോ​ള​ജി ബി.​ടെ​ക് പ്രോ​ഗ്രാ​മി​ന് നാ​ഷ​ന​ൽ ബോ​ർ​ഡ് ഓ​ഫ് അ​ക്ര​ഡി​റ്റേ​ഷ​ന്റെ (എ​ൻ.​ബി.​എ) അം​ഗീ​കാ​രം. കോ​ട്ട​യം സെ​യി​ന്റ് ഗി​റ്റ്‌​സ് എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ലെ ഫു​ഡ് ടെ​ക്നോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​ണ് ഈ ​നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ​ത​ന്നെ ഇ​തി​നു​മു​മ്പ് അ​പൂ​ർ​വം കോ​ള​ജു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഈ ​അം​ഗീ​കാ​ര​മു​ള്ള​ത്. ഇ​തോ​ടെ എ​ട്ട് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് എ​ൻ.​ബി.​എ അം​ഗീ​കാ​രം നേ​ടി​യ കേ​ര​ള​ത്തി​ലെ ഏ​ക ഓ​ട്ടോ​ണ​മ​സ് ക​ലാ​ല​യ​മാ​യി​രി​ക്കു​ക​യാ​ണ് സെ​യി​ന്റ് ഗി​റ്റ്‌​സ്. ഫു​ഡ് ടെ​ക്നോ​ള​ജി രം​ഗ​ത്തെ അ​ത്യാ​ധു​നി​ക ലാ​ബു​ക​ള​ട​ക്കംRead More →

600ലേറെ ജീവനക്കാരെ പിരിച്ചുവിട്ട് ആപ്പിൾ; സ്മാര്ട് വാച്ച് ഡിസ്പ്ലേ, കാർ നിർമ്മാണ പദ്ധതികൾ നിർത്തിവെച്ചതായി റിപ്പോർട്ട്

കാലിഫോര്ണിയയിൽ 600ൽ ഏറെ ജീവനക്കാരെ പിരിച്ചുവിട്ട് ആപ്പിൾ. സ്മാര്ട് വാച്ച് ഡിസ്പ്ലേ, കാര് നിര്മാണ പദ്ധതികള് നിര്ത്തിവെച്ച പശ്ചാത്തലത്തിലാണ് പിരിച്ചുവിടലെന്ന് കാലിഫോര്ണിയ എംപ്ലോയ്മെന്റ് ഡെവലപ്മെന്റില് നല്കിയ രേഖകളില് കമ്പനി വ്യക്തമാക്കുന്നു. വര്ക്കര് അഡ്ജസ്റ്റ്മെന്റ് ആന്റ് റീട്രെയിനിങ് നോട്ടിഫിക്കേഷന് അഥവാ വാണ് പ്രോഗ്രാം അനുസരിച്ച് ആപ്പിള് എട്ട് വ്യത്യസ്ത റിപ്പോര്ട്ടുകള് കാലിഫോര്ണിയ സ്റ്റേറ്റിന് സമര്പ്പിച്ചിട്ടുണ്ട്. പിരിച്ചുവിടലുമായി ബന്ധപ്പെട്ടുള്ള ജീവനക്കാരുടെ വിവരങ്ങള് അവര് ജോലി ചെയ്യുന്ന അതാത് ഓഫീസുകളുടെ വിലാസത്തില് നിന്ന് കാലിഫോര്ണിയRead More →