മും​ബൈ: ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ പ​ണം നി​ക്ഷേ​പി​ക്ക​ൽ ഇ​നി കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും. ഏ​കീ​കൃ​ത പേ​മെൻറ് ഇ​ൻ​റ​ർ​ഫേ​സ് (യു.​പി.​ഐ) ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ണം നി​ക്ഷേ​പി​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ട​ൻ ല​ഭ്യ​മാ​കും. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്ന് റി​സ​ർ​വ് ബാ​​ങ്ക് ​ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ് അ​റി​യി​ച്ചു. പ​ദ്ധ​തി ന​ട​പ്പാ​യാ​ൽ മൊ​ബൈ​ൽ ​ഫോ​ൺ ഉ​പ​യോ​ഗി​ച്ച് യു.​പി.​ഐ വ​ഴി പണം ഡി​പ്പോ​സി​റ്റ് മെ​ഷീ​നു​ക​ളി​ൽ നി​ക്ഷേ​പി​ക്കാം. ഇ​തി​നു പു​​റ​മെ യു.​പി.​ഐ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി മൊ​ബൈ​ൽ വാ​ല​റ്റ്, ഇ-​ഗി​ഫ്റ്റ് കാ​ർ​ഡ്Read More →

ദക്ഷിണേന്ത്യയിലെ കണ്ടെയിനര്‍ നീക്കത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനല്‍

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ കണ്ടെയിനര്‍ നീക്കത്തില്‍ വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണെന്ന് മന്ത്രി പി രാജീവ്. ചെന്നൈ ഉള്‍പ്പെടെയുള്ള 10 പ്രമുഖ ടെര്‍മിനലുകളോട് മത്സരിച്ചാണ് ഈ നേട്ടമെന്നത് കേരളം വ്യാവസായിക രംഗത്തും ലോജിസ്റ്റിക്‌സ് രംഗത്തും കൈവരിക്കുന്ന വളര്‍ച്ച കൂടി ബോധ്യപ്പെടുത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ‘ഫെബ്രുവരി മാസത്തില്‍ 75,141 കണ്ടെയിനറുകളാണ് കൈകാര്യം ചെയ്തതെങ്കില്‍ മാര്‍ച്ച് മാസം 75,370 കണ്ടെയിനറുകള്‍ കൈകാര്യം ചെയ്യാന്‍ വല്ലാര്‍പാടത്തിനായി. കേരളത്തില്‍ നിന്നുള്ള കയറ്റുമതിയില്‍ വലിയ വര്‍ധനവ്Read More →

മസ്കിനെ മറികടന്ന് അതിസമ്പന്നരുടെ പട്ടികയിൽ മൂന്നാമതെത്തി സക്കർബർഗ്

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ടെസ്‍ല മേധാവി ഇലോൺ മസ്കിനെ മറികടന്ന് മാർക്ക് സക്കർബർഗ്. 2020ന് ശേഷം ആദ്യമായാണ് ഫേസ്ബുക്ക് സഹസ്ഥാപകൻ മസ്കിനെ പിന്തള്ളുന്നത്. ബ്ലൂംബർഗ് വെള്ളിയാഴ്ച പുറത്തുവിട്ട ശതകോടീശ്വരന്മാരുടെ പട്ടികയിൽ നിലവിൽ സക്കർബർഗ് മൂന്നും ഇലോൺ മസ്ക് നാലും സ്ഥാനത്താണ്. മാർച്ചിന്റെ തുടക്കത്തിൽ ഒന്നാമതുണ്ടായിരുന്ന മസ്ക് നാലാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. വിലകുറഞ്ഞ കാറിനായുള്ള പദ്ധതി ടെസ്‌ല റദ്ദാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതോടെ ഓഹരികൾ ഇടിഞ്ഞതാണ് മസ്കിന് തിരിച്ചടിയായത്. മസ്കിന്റെ ആസ്തിയിൽRead More →

മാത്യു മുത്തൂറ്റ് ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് ലീഡർ

കൊച്ചി: ഇന്ത്യയിലെ മുൻനിര എൻ.ബി.എഫ്‌.സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ് ‘ഏറ്റവും മികച്ച ബി.എഫ്.എസ്‌.ഐ ബ്രാൻഡ്’ അംഗീകാരം കരസ്ഥമാക്കി. ഇതോടൊപ്പം മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ്, മുത്തൂറ്റ് മിനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ഇ.മത്തായി എന്നിവർക്ക് നടപ്പുവർഷത്തിലെ ‘ഏഷ്യയിലെ ഏറ്റവും മികച്ച ബിസിനസ് ലീഡർ’ അംഗീകാരവും ലഭിച്ചു. ബി.എഫ്.എസ്‌.ഐ നോൺ എക്‌സിക്യൂട്ടീവ് ചെയർമാനും എൻ.പി.സി.ഐ സ്വതന്ത്ര ഡയറക്ടറുമായ അജയ് ചൗധരിയാണ് മികച്ച ബ്രാൻഡ് അവാർഡ് കമ്പനിക്ക് സമ്മാനിച്ചത്. വിദേശകാര്യ മന്ത്രാലയം മുൻRead More →

വായ്പാ വിതരണത്തിൽ റെക്കോർഡിട്ട് വനിതാ വികസന കോർപ്പറേഷൻ

കൊച്ചി: വനിത, ട്രാൻസ്‌ജെൻഡർ സംരംഭകർക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ റെക്കാഡ് തുക വായ്പ നൽകിയെന്ന് കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ.സി. റോസക്കുട്ടി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 339.98 കോടി രൂപയാണ് വായ്പയായി നൽകിയത്. 36 വർഷത്തെ പ്രവർത്തനത്തിനിടെ കോർപ്പറേഷൻ വായ്പയായി നൽകിയ ഏറ്റവും ഉയർന്ന പ്രതിവർഷ തുകയാണിത്. സംസ്ഥാനമൊട്ടാകെ 35,015 വനിതാ ഗുണഭോക്താക്കൾക്ക് വായ്പ നൽകി. 212.32 കോടി രൂപയുടെ തിരിച്ചടവും റെക്കാഡ് നേട്ടമാണ്. വിവിധ ധനകാര്യ വികസനRead More →