യു.എ.ഇയിൽ ഇടപാട് നടത്താൻ ഇനി ദിർഹം വേണ്ട, രൂപ മതി
യു.എ.ഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും പ്രവാസികൾക്കും ഇനി മുതല്‍ ഫോണ്‍പേയിലൂടെ ഇന്ത്യൻ രൂപയിൽ തന്നെ ഇടപാടുകള്‍ നടത്താം. ദുബൈ ആസ്ഥാനമായുള്ള മഷ്‌രിഖ് ബാങ്കുമായി സഹകരിച്ചാണ് ഫോൺപേ ഈ സൗകര്യം സാധ്യമാക്കിയത്. ഇതിനായി ഫോൺപേയുടെ യൂനിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ് (യു.പി.ഐ) യു.എ.ഇയിലേക്കും വിപുലീകരിച്ചതായി കമ്പനി അറിയിച്ചു. വിവിധയിടങ്ങളിലെ മഷ്‌രിഖിന്‍റെ നിയോപേ കൗണ്ടറുകൾ വഴി ഇടപാട് നടത്താനാവും. കറൻസി വിനിമയ നിരക്ക് കാണിച്ച ശേഷം ഇന്ത്യൻ രൂപയിലാണ് പണം ഈടാക്കുക. ഇതിനായി ആദ്യം, ഫോൺപേRead More →



