യുപിഐ വഴി ഇനി എടിഎമ്മുകളിൽ പണം നിക്ഷേപിക്കുകയും ചെയ്യാം

പണം കൈമാറാന് മാത്രമല്ല, നിക്ഷേപിക്കാനും ഇനി യു.പി.ഐ ഉപയോഗിക്കാം. കാര്ഡ് ഉപയോഗിക്കാതെ എ.ടി.എമ്മില്നിന്ന് പണം പിന്വലിക്കുന്നതോടൊപ്പം പണം നിക്ഷേപിക്കാനുള്ള സൗകര്യം കൂടിയാണ് അവതരിപ്പിച്ചത്. പണനയ യോഗ തീരുമാനങ്ങള് വിശദീകരിച്ചുകൊണ്ടുള്ള വാര്ത്താ സമ്മേളനത്തിലാണ് റിസര്വ് ബാങ്ക് ഗവര്ണര് ശക്തികാന്ത ദാസ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളില് യു.പി.ഐവഴി പണം നിക്ഷേപിക്കല് എളുപ്പമാകും. ഡെബിറ്റ് കാര്ഡ് ഉപയോഗിച്ചാണ് ഇതുവരെ പണം നിക്ഷേപിക്കാന് കഴിഞ്ഞിരുന്നത്. യു.പി.ഐ വഴി പണം പിന്വലിക്കുന്നതോടൊപ്പം നിക്ഷേപിക്കാനുംRead More →

ഒരു ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുള്ള ഇന്ത്യൻ കമ്പനികളുടെ എണ്ണം എൺപതായി ഉയർന്നു

കൊച്ചി: ഓഹരി, സാമ്പത്തിക മേഖലകളിലെ മികച്ച മുന്നേറ്റം ഇന്ത്യൻ കമ്പനികളുടെ വിപണി മൂല്യം കുത്തനെ ഉയർത്തുന്നു. ഒരു ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുള്ള ഇന്ത്യൻ കമ്പനികളുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷം എൺപതായി ഉയർന്നു. മുൻവർഷം 48 കമ്പനികൾക്ക് മാത്രമാണ് ഒരു ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുണ്ടായിരുന്നത്. ടി.വി.എസ് മോട്ടോഴ്സ്, സൈഡസ് ലൈഫ് സയൻസ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, കനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂണിയൻRead More →

പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ; റിപ്പോ 6.5 ശതമാനത്തിൽ തുടരും

മുംബൈ: നടപ്പ് സാമ്പത്തിക വര്ഷത്തെ ആദ്യ പണനയ യോഗത്തിലും നിരക്കില് മാറ്റംവരുത്താതെ ആര്ബിഐ. ബാങ്കുകള്ക്ക് റിസര്വ് ബാങ്ക് നല്കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 6.5 ശതമാനത്തില്തന്നെ തടുരും. ഇതോടെ ഏഴാമത്തെ പണവായ്പാ നയത്തിലും റിസര്വ് ബാങ്ക് നിരക്കുകള് മാറ്റമില്ലാതെ നിലനിര്ത്തി. 2025 സാമ്പത്തിക വര്ഷത്തെ വളര്ച്ചാ അനുമാനം ഏഴ് ശതമാനമാണ്. സ്റ്റാന്ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്), മാര്ജിനല് സ്റ്റാന്ഡിങ് ഫെസിലിറ്റി(എംഎസ്എഫ്) എന്നിവയും യഥാക്രമം 6.25 ശതമാനത്തിലും 6.75 ശതമാനത്തിലും നിലനിര്ത്തി.Read More →

കോഴിക്കോട്: കുതിച്ചുയർന്ന സ്വർണവില ഇന്ന് അൽപം കുറഞ്ഞു. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരുപവന് 51,320 രൂപയായി. ഗ്രാമിന് 6415 രൂപയാണ് വില. എക്കാലത്തെയും ഉയർന്ന വിലയായിരുന്നു ഇന്നലെ. പവന് 51,680 രൂപയായിരുന്നു ഇന്നലത്തെ വില. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 56,000 രൂപ നൽകേണ്ടിവരും. അന്താരാഷ്ട്ര സ്വർണ്ണവില ഈ നില തുടർന്നാൽ 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതകളാണ്Read More →

വീണ്ടും റെക്കോഡിട്ട് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം വീണ്ടും സർവകാലറെക്കോഡിൽ. തിങ്കളാഴ്ച 10.48 കോടി യൂണിറ്റാണ് വേണ്ടിവന്നത്. ഈവർഷം മാർച്ച് 27-ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റാണ് ഇതിനുമുമ്പുള്ള റെക്കോഡ്.ഇതിൽ 2.15 കോടി യൂണിറ്റാണ് കേരളത്തിൽ ഉത്പാദിപ്പിച്ചത്. ഉപഭോഗം 10 കോടി പിന്നിട്ടതോടെ ദിവസം ശരാശരി 22 കോടിരൂപയ്ക്കാണ് പവർ എക്സ്‌ചേഞ്ചിൽനിന്ന് വൈദ്യുതിവാങ്ങുന്നത്.ഏപ്രിലിലും യൂണിറ്റിന് 19 പൈസ സർച്ചാർജ് തുടരും. മാസങ്ങളായി ബോർഡ് 10 പൈസ ഈടാക്കിക്കൊണ്ടിരിക്കുന്നത് ഈമാസവും തുടരുന്നതോടൊപ്പം റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചRead More →