കടംവീട്ടാൻ പുരുഷന്മാരേക്കാൾ ജാഗ്രത സ്ത്രീകൾക്ക്; വായ്പയെടുക്കുന്ന സ്ത്രീകളുടെ എണ്ണം കുത്തനെ കൂടി
ന്യൂഡൽഹി: സമയബന്ധിതമായി കടം വീട്ടുന്നതിൽ ഇന്ത്യയിലെ പുരുഷൻമാരേക്കാൾ കൂടുതൽ ഉത്തരവാദിത്തം സ്ത്രീകൾക്കാണെന്ന് സർവേ. അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ഫിൻടെക് പ്ലാറ്റ്‌ഫോമായ ഫൈബ് കടം വാങ്ങുന്നവർക്കിടയിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രതിമാസ ഗഡു സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിൽ സ്ത്രീകൾ പുരുഷൻമാരെ അപേക്ഷിച്ച് 10 ശതമാനം കൂടുതൽ ഉത്തരവാദിത്തം പുലർത്തുന്നുണ്ടെന്ന് സർവേ തെളിയിക്കുന്നു. കടത്തോടുള്ള സ്ത്രീകളുടെ സമീപനത്തെയും വിവേകത്തോടെ തീരുമാനം എടുക്കുന്ന ശീലങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും മികച്ച രീതിയിൽ സാമ്പത്തികം കൈകാര്യംRead More →

