കൊച്ചി: നാല് ദിവസത്തെ വില സ്ഥിരതക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 200 കുറഞ്ഞ് 48,280 രൂപയിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 6,035 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 46,320 രൂപ മാർച്ച് ഒന്നിനും ഏറ്റവും കൂടിയ വിലയായ 48,600 രൂപ മാർച്ച് ഒമ്പതിനും രേഖപ്പെടുത്തിയിരുന്നു. തുടർന്ന് കൂടിയ വില മാർച്ച് 10, 11, 12 തീയതികളിൽ മാറ്റമില്ലാതെ തുടർന്നു.Read More →

വൈദ്യുതി വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നു

കൊച്ചി: വൈദ്യുതി വാഹന നിർമ്മാണ മേഖലയിലെ ആഗോള ഹബായി ഇന്ത്യയെ മാറ്റുവാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ നയം പ്രഖ്യാപിച്ചു. ഇന്ത്യയിൽ പുതിയ നിർമ്മാണ പ്ളാന്റ് ആരംഭിക്കുന്ന ആഗോള ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ കാറുകൾക്ക് ഇറക്കുമതി തീരുവ 15 ശതമാനമായാണ് കുറയ്ക്കുന്നത്. വൈദ്യുതി വാഹന പ്ളാന്റിനായി 4,150 കോടി രൂപയിലധികം നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് 35,000 ഡോളറിലധികം വിലയുള്ള പൂർണസജ്ജമായ 80,000 കാറുകൾ 15 ശതമാനം തീരുവയോടെ പ്രതിവർഷം ഇറക്കുമതിRead More →

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒരു ലക്ഷം പുതിയ വ്യവസായ സംരംഭങ്ങളെന്ന നേട്ടത്തില്‍ കേരളം

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒരു ലക്ഷം പുതിയ വ്യവസായ സംരംഭങ്ങളെന്ന നേട്ടത്തില്‍ കേരളം. 2023-24 വര്‍ഷത്തിലും നേട്ടം ആവര്‍ത്തിച്ചതോടെ രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 2,40,396 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) ആണ് ആരംഭിക്കാനായത്. 15,167.36 കോടി രൂപയുടെ നിക്ഷേപവും 5,09,740 തൊഴിലവസരങ്ങളും സൃഷ്ടിക്കാനുമായി. 2023 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 15 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് 1,00,556 സംരംഭങ്ങള്‍ ആണ് ആരംഭിച്ചത്. ഈ കാലയളവില്‍Read More →

രാജ്യത്തെ ആദ്യ എഥനോൾ പമ്പ് തുറന്നു

ഫോസിൽ ഇന്ധനത്തിന് ബദലായി ഇന്ത്യ പ്രാധാന്യം നൽകുന്ന ഇന്ധനമാണ് എഥനോൾ മിശ്രിത ഇന്ധനം (Ethanol blended fuel). രാജ്യത്തെ ഏറ്റവും വലിയ ഇന്ധന റീടെയിലറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (Indian Oil Corporation) രാജ്യത്തെ ആദ്യ എഥനോൾ പമ്പ് ഡൽഹിയിൽ തുറന്നു. എഥനോൾ 100 എന്ന പേരിലുള്ള ഇന്ധനം ഇന്ത്യയിലെ 183 ഔട്ലെറ്റുകളിലൂടെ ലഭ്യമാക്കും. മഹാരാഷ്ട്ര, കർണാടക, ഉത്തർ പ്രദേശ്, ന്യൂഡൽഹി, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിലവിൽ ഈRead More →

 സംസ്ഥാനത്തെ മുഖ്യ വിപണികളിൽനിന്നും റബർ ഷീറ്റും ലാറ്റക്‌സും സംഭരിക്കാൻ കമ്പനി സപ്ലെയർമാർ ​എത്ര ശ്രമിച്ചിട്ടും ആവശ്യാനുസരണം ഒരു ലോഡ്‌ ചരക്ക്‌ പോലും കൃത്യസമയത്ത്‌ സംഘടിപ്പിക്കാൻ അവർ പരക്കം പാഞ്ഞു. കുറഞ്ഞ വിലക്ക്‌ ചരക്ക്‌ കൈമാറില്ലെന്ന നിലപാടിൽ കാർഷിക മേഖല ഉറച്ചുനിന്നതോടെ ഗത്യന്തരമില്ലാതെ നിരക്ക്‌ ചെറിയതോതിൽ ഉയർത്തി. എന്നാൽ, ഉൽപാദകരുടെ ഉറച്ച നിലപാട്‌ വിലക്കയറ്റത്തിന്‌ തുടക്കം കുറിക്കാൻ അവസരം ഒരുക്കി. വാരാരംഭത്തിൽ ആർ.എസ്‌.എസ്‌ നാലാം ഗ്രേഡ്‌ 17,100 രൂപയിൽ നിലകൊണ്ടെങ്കിലും വാരമധ്യംRead More →