രാജ്യത്ത് പെട്രോൾവില ഏറ്റവുംകൂടുതൽ ആന്ധ്രയിൽ

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന് ഏറ്റവുംകൂടിയവില ആന്ധ്രാപ്രദേശിൽ. കേരളം, തെലങ്കാന സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. ആന്ധ്രയിൽ പെട്രോൾ ലിറ്ററിന് 109.87 രൂപയാണ് വില. കേരളം -107.54, തെലങ്കാന -107.39 എന്നിവയാണ് തൊട്ടുപിന്നിൽ.ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളും പുറകെയുണ്ട്. മധ്യപ്രദേശിലെ ഭോപാലിൽ 106.45, ബിഹാറിലെ പട്നയിൽ 105.16 എന്നിങ്ങനെയാണ് വില. അന്തമാൻ നിക്കോബാർ ദ്വീപിലാണ് ഏറ്റവും കുറവ്; ലിറ്ററിന് 82 രൂപ. ഡൽഹിയിൽ 94.76 രൂപയാണ്.ഡീസലിന് ആന്ധ്രാപ്രദേശിലെ അമരാവതിയിൽ ലിറ്ററിന് 97.6 രൂപയുണ്ട്. തിരുവനന്തപുരത്ത് 96.41Read More →

സംസ്ഥാനത്ത് ടോഡി ബോർഡ് നിലവിൽ വന്നു

ഒന്നാം പിണറായി സർക്കാരിന്റെ കാലയളവിൽ പ്രഖ്യാപിക്കപ്പെട്ട കള്ള് വ്യവസായ വികസന ബോർഡ് അഥവാ ടോഡി ബോർഡ് നിലവിൽ വന്നു. സംസ്ഥാനത്തെ കള്ള് വ്യവസായ മേഖലയുടെ പുരോഗതിക്കും പ്രോത്സാഹനത്തിനുമായി രൂപീകരിച്ച ടോഡി ബോർഡിന്റെ പ്രഥമ അധ്യക്ഷൻ യുപി ജോസഫ് ആണ്. ഭരണ സമിതിയിൽ 13 ഔദ്യോഗിക അംഗങ്ങളുണ്ട്. ഇതിനു പുറമെ കള്ള് വ്യവസായത്തിന്റെ വിവിധ മേഖലയുമായി ബന്ധപ്പെട്ട ഏഴ് പേർ കൂടി ടോഡ‍ി ബോർഡിൽ അംഗങ്ങളാകും.അതേസമയം ലഹരിവസ്തു എന്ന നിലയിൽ ചുരുക്കിക്കാണാതെ,Read More →

വന്ദേഭാരത് രക്ഷയായിറെയിൽവേയുടെ വരുമാനത്തിൽ വർധന

ഇന്ത്യൻ റെയിൽവേയുടെ വരുമാനത്തിൽ വർധന. നടപ്പു സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷം കോടി രൂപയുടെ വരുമാനമാണ് റെയിൽവേ നേടിയത്. റെയിൽവേ കോച്ച് നിർമാണത്തിലും മുന്നേറ്റം. റെക്കോഡിട്ടിരിക്കുകയാണ് ഇൻ്റഗ്രൽ കോച്ച് ഫാക്ടറി. 2023-24 സാമ്പത്തിക വർഷത്തിൽ 1,000 കോച്ചുകൾ എന്ന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് കമ്പനി. ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ഡിപിഎസ് കോച്ചുകൾ നിർമ്മിച്ചുകൊണ്ടാണ് റെക്കോഡ് ഇട്ടിരിക്കുന്നത്. വന്ദേഭാരതിനായി 432 കോച്ചുകൾ നിർമിച്ചിട്ടുണ്ട്.രാജ്യത്തെ മുൻനിര റെയിൽവേ കോച്ചു നിർമാണ സ്ഥാപനങ്ങളിൽ ഒന്നാണ്Read More →

കേരളത്തില്‍ നിന്നുള്ള സ്‌കൈ ഡൈവര്‍ ദേശീയശ്രദ്ധയില്‍

ഹിസ്റ്ററി ടിവി 18 തിങ്കളാഴ്ച രാത്രി 8ന് സംപ്രേഷണം ചെയ്യുന്ന ‘ഓ എം ജി! യേ മേരാ ഇന്ത്യ’യുടെ എപ്പിസോഡില്‍ ജിതിന്‍ വിജയനും കൊച്ചി: ഐടി ജോലിയില്‍ നിന്ന് ഐടി സംരംഭകനാവുകയും ഒപ്പം സ്‌കൈ ഡൈവിംഗ് എന്ന തന്റെ താല്‍പ്പര്യം പിന്തുടരുകയും ഈയിടെ 42,431 അടി ഉയരത്തില്‍ നിന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച ഒരു 2.47 മിനിറ്റ് ചാട്ടത്തിലൂടെ ഏറ്റവും ദൈര്‍ഘ്യമുള്ള ഫ്രീ ഫോളിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് കരസ്ഥമാക്കുകയും ചെയ്തRead More →

ലണ്ടൻ: വനിത പ്രീമിയർ ലീഗിൽ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന് അഭിനന്ദനവുമായി ടീമിന്‍റെ മുന്‍ ഉടമയും വിവാദ വ്യവസായിയുമായ വിജയ് മല്യ. ‘വനിത പ്രീമിയർ ലീഗ് കിരീടം നേടിയ ആർ.സി.ബി വനിത ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ഇത്തവണ പുരുഷ ടീം കൂടി കിരീടം ചൂടി ഡബിള്‍ തികച്ചാല്‍ ഗംഭീരമാകും. ഏറെക്കാലമായുള്ള കുടിശ്ശികയാണത്, എല്ലാവിധ ആശംസകളും’ -എന്നിങ്ങനെയായിരുന്നു വിജയ് മല്യ എക്സിൽ കുറിച്ചത്. Heartiest congratulations toRead More →