കേരളത്തിൽ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു

തിരുവനന്തപുരം: വേനല്‍ച്ചൂട് കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയരുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം ഏപ്രില്‍ മാസത്തില്‍ സംസ്ഥാനത്ത് 5,300-5,500 മെഗാവാട്ട് ആവശ്യമായി വരും. വൈദ്യുതി കണക്ഷനുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതും വരും ദിവസങ്ങളില്‍ വലിയ വെല്ലുവിളിയാകും. കേരളത്തിന് ലഭിക്കുന്ന വൈദ്യുതിയുടെ കേന്ദ്രവിഹിതം 1600 മെഗാവാട്ടാണ്. ഇതിന് പുറമെ വിവിധ കരാറുകളിലൂടെ 1200 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ജലവൈദ്യുതി ഉല്‍പ്പാദനത്തിലൂടെ 1600 മെഗാവാട്ടാണ് കേരളം ഉത്പാദിപ്പിക്കുന്നത്. മൊത്തം 4,400 മെഗാവാട്ട്Read More →

ബൈജു രവീന്ദ്രനെതിരെ നിക്ഷേപകര്‍

നേതൃസ്ഥാനത്തുള്ളവരെ പുറത്താക്കാന് നിക്ഷേപകര് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ബൈജൂസ് മാനേജുമെന്റ് രംഗത്തെത്തി. പ്രതിസന്ധി നേരിടുന്ന സമയത്ത് നിക്ഷേപകര് ബൈജു രവീന്ദ്രന് ഉള്പ്പടെയുള്ളവരെ മാറ്റാന് ശ്രമിച്ചെന്നായിരുന്നു ജീവനക്കാര്ക്കയച്ച കത്തില് കമ്പനി ആരോപിച്ചിട്ടുള്ളത്. അതേസമയം, സിഇഒ ഉള്പ്പടെയുള്ളവരെ മാറ്റാനുള്ള അവകാശം നിക്ഷേപകര്ക്കില്ലെന്ന് മാനേജുമെന്റ് പ്രസ്താവന ഇറക്കുകയും ചെയ്തു. കമ്പനിയുടെ സ്ഥാപകനായ ബൈജു രവീന്ദ്രനെ സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു നിക്ഷേപകര്ക്കെതിരെയുള്ള പ്രധാന ആരോപണം. ഈയാഴ്ച ആദ്യം പ്രഖ്യാപിച്ച അവകാശ ഇഷ്യു ഓവര് സബ്സ്ക്രൈബ് ആയതായുംRead More →

ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ള പണമയക്കൽ കണക്കിൽ കേരളത്തെ പിന്തള്ളി മഹാരാഷ്​ട്ര

റിസർവ്​ ബാങ്ക്​ റിപ്പോർട്ട്​ പ്രകാരം ജി.സി.സി രാജ്യങ്ങളിൽ നിന്ന്​ ഇന്ത്യയിലേക്കുള്ള പണ ലഭ്യതയുടെ പങ്ക്​ കാര്യമായി കുറഞ്ഞു. ഈ പ്രവണതയിലാണ്​ ജി.സി.സി മേഖലയിൽ നിന്ന്​ കാര്യമായ പണമയക്കൽ സ്വീകരിക്കുന്ന കേരളം, തമിഴ്​നാട്​ അടക്കം സംസ്ഥാനങ്ങളുടെ വിഹിതത്തിൽ ഇളക്കമുണ്ടായത്​. അതായത്​ 2016-17 മുതലുള്ള മൊത്തം പണമയക്കലിന്‍റെ 25 ശതമാനമേ കേരളത്തിലേക്ക്​ ഇപ്പോഴുള്ളൂ. തിരുവനന്തപുരം: ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ള പണമയക്കൽ കണക്കിൽ കേരളത്തെ പിന്തള്ളി മഹാരാഷ്​ട്ര. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചRead More →

പാരിസ്: ഇന്ത്യയുടെ മൊബൈൽ അധിഷ്ഠിത പണമിടപാട് സംവിധാനമായ യു.പി.ഐ ഫ്രാൻസിലേക്കും. റിപ്പബ്ലിക് ദിനത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യ സന്ദർശിച്ചതിന് പിന്നാലെ വെള്ളിയാഴ്ച പാരിസിലെ ഈഫൽ ടവറിൽ യു.പി.ഐ സംവിധാനം ഉദ്ഘാടനംചെയ്തു. വൈകാതെ രാജ്യവ്യാപകമാക്കും. കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ് സന്ദർശിച്ചപ്പോൾ ഇതുസംബന്ധിച്ച് കരാറിൽ ഒപ്പിട്ടിരുന്നു. ഭൂട്ടാൻ, യു.എ.ഇ തുടങ്ങി ചില രാജ്യങ്ങളിൽ നേരത്തേ തന്നെ യു.പി.ഐ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ യൂറോപ്യൻ, കിഴക്കൻ ഏഷ്യൻRead More →

ആർ.ബി.ഐ വിലക്ക്: പേടിഎം ആപ്പ് ഫെബ്രുവരി 29ന് ശേഷം പ്രവർത്തിക്കില്ലേ..? വിശദീകരണവുമായി സ്ഥാപകന്‍ വിജയ് ശേഖര്‍

മുംബൈ: ഇന്ത്യയിൽ കോടിക്കണക്കിന് യൂസർമാരുള്ള യു.പി.ഐ ആപ്പാണ് പേടിഎം. ആർ.ബി.ഐയുടെ വിലക്കിന് പിന്നാലെ ഫെബ്രുവരി 29 മുതൽ പേടിഎം പ്രവർത്തനരഹിതമാകുമോ ? നിലവിലെ യൂസർമാർക്ക് ആപ്പ് ഇനി ഉപയോഗിക്കാൻ കഴിയില്ലേ..? എന്നുള്ള സംശയം പലർക്കുമുണ്ടായേക്കാം. പേടിഎം പേയ്മെന്‍റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി കഴിഞ്ഞ ദിവസമായിരുന്നു റിസർവ് ബാങ്ക് ഉത്തരവിറക്കിയത്. ഫെബ്രുവരി 29 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്. പേടിഎം ബാങ്കിന്‍റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോRead More →